വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് തന്നെയായിരിക്കും റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി എന്ന് ഏറെക്കുറെ ഉറപ്പായി വരുകയാണ്. പാര്‍ട്ടിക്കുള്ളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം തന്നെ ട്രംപിനു കിട്ടുമെന്നാണ് അഭിപ്രായ സര്‍വേകളില്‍ വ്യക്തമാകുന്നത്.
രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ വംശജന് വിവേക് രാമസ്വാമിക്ക് പത്തു ശതമാനത്തോളം വോട്ട് മാത്രമാണ് പ്രതീക്ഷിക്കാനുള്ളത്. എന്നാല്‍, ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുമ്പോള്‍ വിവേക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത വര്‍ധിച്ചു വരുകയാണ്.
പാലക്കാട്ട് കുടുംബവേരുകളുള്ള വിവേക് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി സംവാദത്തിലെ ഉശിരന്‍ പ്രകടനമാണ് കാഴ്ചവച്ചത്. ഇലോണ്‍ മസ്കിനെപ്പോലുള്ളവരുടെ പിന്തുണ നേരത്തെ തന്നെ ഉറപ്പാക്കിയ വിവേകിനെ ഇപ്പോള്‍ ട്രംപിന്റെ കടുത്ത അനുയായികള്‍ പോലും അംഗീകരിച്ചുതുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിലേക്ക് അദ്ദേഹം പരിഗണിക്കപ്പെടുന്നത്. വൈസ് പ്രസിഡന്റായാലും മതിയെന്ന നിലപാടാണ് വിവേകും സ്വീകരിച്ചിട്ടുള്ളത്.
ട്രംപിന്റെ പകുതി പ്രായമേയുള്ളൂ മുപ്പത്തെട്ടുകാരനായ വിവേകിന്. പുതുമുഖവുമാണ്. ഈ സാഹചര്യത്തില്‍, അടുത്ത തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ ഇത്തവണത്തെ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍.

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...
സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...