ഡൽഹി: ആഗോള വിപണിയിൽ എണ്ണ വില വീണ്ടും കുതിച്ചുയർന്നു. മാസങ്ങൾക്ക് ശേഷമാണ് ക്രൂഡോയിൽ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്. എണ്ണ ഉൽപ്പാദക രാജ്യങ്ങൾ ഉൽപ്പാദനവും, കയറ്റുമതിയും വെട്ടിക്കുറച്ചതോടെയാണ് വില വർദ്ധിച്ചത്.
read more ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; മലയാളിതാരം എച്ച് എസ് പ്രണോയ്ക്ക് വെങ്കലം
ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ക്രൂഡോയിൽ ബാരലിന് 86 ഡോളർ വരെ ഉയർന്നിട്ടുണ്ട്. ബ്രെൻഡ് ക്രൂഡോയിലിന് 85.55 ഡോളറും, ഇന്റർമിഡിയറ്റ് ക്രൂഡോയിലിന് 82.05 ഡോളർ വരെയുമാണ് വില ഉയർന്നത്.
ഉൽപ്പാദക രാഷ്ട്രങ്ങളായ സൗദി അറേബ്യ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള കയറ്റുമതിയിൽ കുറവ് വന്നതാണ് വില വർദ്ധനയ്ക്ക് ഇടയാക്കിയത്. ഇതോടെ, ക്രൂഡോയിലിന് ഡിമാൻഡും വർദ്ധിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ചൈനീസ് കമ്പനികൾ സ്റ്റോക്ക് എടുക്കുന്നത് വെട്ടിക്കുറച്ചിട്ടുണ്ട്.
ഇത് സൗദിയിൽ നിന്ന് ഉൾപ്പെടെ എണ്ണ കയറ്റുമതിയിൽ കുറവ് വരാൻ ഇടയാക്കി. ചൈനയിലേക്കുള്ള സൗദിയുടെ എണ്ണ കയറ്റുമതിയിൽ ജൂണിനെ അപേക്ഷിച്ച് ജൂലൈയിൽ 31 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. റഷ്യ-ചൈന കരാർ നിലനിൽക്കുന്ന സാഹചര്യത്തിൽ കുറഞ്ഞ വിലയ്ക്ക് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചൈന തുടരുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം