മുംബൈ: മഴയ്ക്കിടെ മേല്‍ക്കൂര ചോര്‍ന്നൊലിച്ചതിനെ തുടര്‍ന്ന് കുട പിടിച്ച് ബസ് ഓടിച്ച് ഡ്രൈവര്‍. മഹാരാഷ്ട്ര സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ (എംഎസ്ആര്‍ടിസി) ബസ് ഡ്രൈവറാണ് ഒരു കൈയില്‍ കുടയും പിടിച്ച് ബസ് ഓടിച്ചത്. ഗഡ്ചിറോളി ജില്ലയില്‍ നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
As the roof of the ST bus was leaking, the driver had time to hold the umbrella in one hand and the steering wheel in one hand. A video from Aheri Agar in Gadchiroli has come to light. #gadchiroli #Maharashtra #viral #viralvideo pic.twitter.com/AfwVQMrnW5
— Zaitra (@Zaitra6) August 25, 2023
വിഡിയോ സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് അഹേരി ബസ് ഡിപ്പോ മാനേജര്‍ ചന്ദ്രഭൂഷണ്‍ ഘഗര്‍ഗുണ്ടെ പറഞ്ഞു. ബസിന്റെ നമ്പര്‍ പ്ലേറ്റും വിഡിയോയില്‍ കാണുന്ന ഡ്രൈവറുടെ മുഖവും വ്യക്തമായി തിരിച്ചറിയാനാകാത്തതിനാല്‍, ഇദ്ദേഹത്തെ തിരിച്ചറിയാന്‍ പ്രയാസമാണെന്നും ചന്ദ്രഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം