നെടുമങ്ങാട്: സംസ്ഥാന സർക്കാരും നഗരസഭയും ചേർന്ന് നെടുമങ്ങാട് സംഘടിപ്പിക്കുന്ന ഓണോത്സവം ഇന്നലെ വർണശബളമായ സാംസ്കാരിക ഘോഷയാത്രയോടെ ആരംഭിച്ചു.
also read.. പമ്പാനദിയിൽ ജലനിരപ്പ് താഴുന്നതിൽ ആശങ്ക
ഘോഷയാത്ര കല്ലിങ്ങൽ ഗ്രൗണ്ടിൽ സമാപിച്ചതോടെ ഓണോത്സവം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം ടൗൺ ഗവ എൽ.പി സ്കൂളിൽ നിർമിച്ച വഴിയിടത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. നഗരസഭ ചെയർപഴ്സൻ സി.എസ്.ശ്രീജ അധ്യക്ഷത വഹിച്ചു.
നഗരസഭ അങ്കണത്തിൽ നിന്നും ആരംഭിച്ച വിളംബര ഘോഷയാത്രയിൽ നഗരസഭയിലെ 39 വാർഡുകളിൽ നിന്നും എത്തിയ കലാരൂപങ്ങൾക്കും പുറമേ വിവിധ ഡിപ്പാർട്മെന്റുകളുടെ കലാരൂപങ്ങളും അണിനിരന്നു.
സ്കൂൾ, കോളജ് വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയ നിരവധി പേർ ഘോഷയാത്രയിൽ അണിനിരന്നു. ഘോഷയാത്ര വീക്ഷിക്കാൻ പ്രധാന വീഥിക്ക് ഇരുവശവും ധാരാളം പേർ കാത്തു നിന്നിരുന്നു.
ഘോഷയാത്ര ആരംഭിച്ചത് മുതൽ നഗര മധ്യത്തിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സം സൃഷ്ടിച്ചത് യാത്രക്കാർക്കും മറ്റും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കി. ഓണോത്സവം സെപ്റ്റംബർ 1നാണ് സമാപിക്കുക. എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികളും അരങ്ങേറും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം