റാന്നി: അപ്രതീക്ഷിത വരൾച്ചയിൽ പമ്പാനദിയിൽ ജലനിരപ്പു താഴുന്നതിൽ ആശങ്കപ്പെട്ട് ജല അതോറിറ്റിയും. ജലദൗർലലഭ്യത്തിനു സാധ്യതയുള്ളതിനാൽ വെള്ളം ശേഖരിച്ചുവച്ച് ഉപയോഗിക്കണമെന്നും പരമാവധി ഉപയോഗം കുറയ്ക്കണമെന്നുമാണ് ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ മുന്നറിയിപ്പ്.
also read.. യുഎഇയിൽ ചൂടിന് ആശ്വാസമായി മഴ; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
പമ്പാനദിയെ ആശ്രയിച്ചു പ്രവർത്തിക്കുന്ന വെച്ചൂച്ചിറ, പെരുനാട്, വടശേരിക്കര, അടിച്ചിപ്പുഴ, ഐത്തല, റാന്നി മേജർ, അങ്ങാടി എന്നീ പദ്ധതികളിലാണ് ജലദൗർലഭ്യത്തിനു സാധ്യത കാണുന്നതെന്നാണ് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നത്. കാലവർഷത്തിൽ നിറഞ്ഞൊഴുകേണ്ട പമ്പാനദിയിൽ ജലവിതാനം തീർത്തും കുറവായിരുന്നു. കർക്കടകത്തിലും കാര്യമായ മഴ ലഭിച്ചില്ല. ചിങ്ങം പിറന്ന് 10 ദിവസമായിട്ടും മഴയുടെ ലക്ഷണം കാണാനില്ല.
കടുത്ത ചൂടിൽ ഉരുകുകയാണ് മലയോരം. രാവിലെ മുതൽ വൈകും വരെ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. 33 ഡിഗ്രി വരെയാണ് ചൂട് അനുഭവപ്പെടുന്നത്. ചില സമയങ്ങളിലത് 34 ഡിഗ്രിയിലെത്തുന്നുണ്ട്. താപനില ഉയർന്നു നിൽക്കുന്നതിനാൽ ആറ്റിലെ നീരൊഴുക്ക് വേഗം വലിയുകയാണ്. ജല വൈദ്യുതി പദ്ധതികളിൽ നിന്ന് ഉൽപാദനത്തിനു ശേഷം പുറത്തേക്കുവിടുന്ന വെള്ളമാണ് പമ്പാനദിയിലും കക്കാട്ടാറ്റിലും നീരൊഴുക്കു നിലനിർത്തുന്നത്. ഡാമുകളിലും ജലത്തിന്റെ അളവ് കുറയുകയാണ്. വൈദ്യുതി ഉൽപാദനത്തിനും പ്രതിസന്ധി നേരിടുന്നു. ബദൽ മാർഗങ്ങൾ കണ്ടെത്താനാകാതെ ഉഴലുകയാണ് സർക്കാർ.
പമ്പാനദിയിൽ ജലവിതാനം കുറയുന്നത് വെച്ചൂച്ചിറ, അങ്ങാടി എന്നീ ജല വിതരണ പദ്ധതികളെയാണ് ആദ്യം ബാധിക്കുക. അടിച്ചിപ്പുഴ, വടശേരിക്കര എന്നീ പദ്ധതികൾക്കു വെള്ളം ലഭ്യമാക്കുന്നതിന് ആറ്റിൽ തടയണകൾ പണിതിട്ടുണ്ട്. മറ്റു പദ്ധതികളിൽ ജലനിരപ്പു നിലനിർത്താൻ സംവിധാനമൊന്നുമില്ല. നിലവിലെ പദ്ധതികൾ വിപുലീകരിക്കാതെ ജൽജീവൻ മിഷൻ പദ്ധതിയിൽ കൂടുതൽ ഗാർഹിക കണക്‌ഷനുകൾ നൽകുന്നത് ജല വിതരണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതിനെല്ലാം പരിഹാരം മഴ പെയ്യുക മാത്രമാണ്. കാലാവസ്ഥ വ്യതിയാനം മൂലം എന്നത്തേക്കു മഴ പെയ്യുമെന്ന് വ്യക്തമായ ഉറപ്പില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8