തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മുൻ മന്ത്രി എ.സി.മൊയ്തീനെ പിന്തുണക്കുന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള പരിഹാസമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. പാർട്ടി പ്രതിരോധത്തിലാകുമ്പോൾ ജനങ്ങളുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന വിശദീകരണവുമായി വരരുതെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ‘ഇ.ഡി.വേട്ട’ എന്ന ഇരവാദം എല്ലായ്പ്പോഴും നിലനിൽക്കില്ല.
വിശ്വസിച്ച് നിക്ഷേപിച്ച പണം തിരികെ കിട്ടാതെ പാവപ്പെട്ടവർ ആത്മഹത്യ ചെയ്യേണ്ടി വന്നു. പരാതികളും ആക്ഷേപങ്ങളും ഉയർന്നപ്പോൾ സഹകരണ മന്ത്രി കസേരയിൽ ഇരുന്ന വ്യക്തിയാണ് എ.സി.മൊയ്തീൻ. ഇന്ന് അദ്ദേഹത്തിന് ലക്ഷങ്ങളുടെ സ്വത്തും ആസ്തിയും എന്ന് റിപ്പോർട്ട് വരുമ്പോൾ ജനത്തോട് കാര്യങ്ങൾ പറയാൻ സിപിഎം ബാധ്യസ്ഥരെന്നും മന്ത്രി പറഞ്ഞു.
Also read : കെഎസ്ആര്‍ടിസിയുടെ ആസ്തി മൂല്യനിര്‍ണയം നടത്തണം; ഹൈക്കോടതി
കരുവന്നൂരിലും കരിമണലിലും സിപിഎം ഒളിച്ചുകളിക്കുകയാണ്. വീണാ വിജയൻ പണം വാങ്ങിയത് “അഴിമതിയുടെ പരിധിയിൽ വരില്ല” എന്ന വിജിലൻസ് കോടതി ഉത്തരവ് അത്ഭുതകരമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നീതിബോധത്തെ വെല്ലുവിളിക്കുന്ന, നിയമപരിജ്ഞാനത്തെ പരിഹസിക്കുന്ന ഉത്തരവാണ് ഇതെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8