ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആവേശം’. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം ഒരു കോമഡി എന്റര്‍ടെയ്‌നറാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഫഹദിന്റെ ലുക്ക് പുറത്തുവന്നിരിക്കുന്നു. ഗുണ്ടാ നേതാവായാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്.
read more : മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ അറസ്റ്റിൽ; അറസ്റ്റ് മറ്റൊരു കേസിൽ പോലീസ് സ്റ്റേഷനിൽ ഹാജരാകുന്നതിനിടെ
കട്ടിമീശയും കറുപ്പ് വസ്ത്രവുമണിഞ്ഞുളള ഫഹദിന്റെ ഗെറ്റപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. രോമാഞ്ചം സിനിമയിലൂെട ശ്രദ്ധേയനായ സജിന്‍ ഗോപുവിനെയും ചിത്രത്തില്‍ കാണാം.ബെംഗളൂരൂ കേന്ദ്രീകരിച്ചായിരിക്കും പുതിയ സിനിമയും കഥ പറയുക. കോമഡി എന്റര്‍ടെയിനര്‍ സ്വഭാവത്തില്‍ ക്യാമ്പസ് പശ്ചാത്തലത്തിലായിരിക്കും ചിത്രം ഒരുക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രോമാഞ്ചത്തില്‍ മികച്ച വേഷം കൈകാര്യം ചെയ്ത സിജു സണ്ണിയും പുതിയ ചിത്രത്തിലുണ്ടാവും. സംവിധായകനായ ജിത്തു മാധവന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സമീര്‍ താഹിര്‍ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8