തിരുവനന്തപുരം: ഓണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍. ഓണത്തോട് അനുബന്ധിച്ച് തുടര്‍ച്ചയായ അവധി ദിനങ്ങളാണ് വരുന്നത്.
ഓഗസ്റ്റ് 27 ഞായറാഴ്ച അവധിയാണ്. തൊട്ടടുത്ത ദിവസം ഓഗസ്റ്റ് 28 തിങ്കളാഴ്ചയാണ് ഉത്രാടം അഥവാ ഒന്നാം ഓണം. ഓഗസ്റ്റ് 29 ചൊവ്വാഴ്ച തിരുവോണം. ഓഗസ്റ്റ് 30 ന് മൂന്നാം ഓണവും ഓഗസ്റ്റ് 31 വ്യാഴാഴ്ച നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയും. അതായത് ഓഗസ്റ്റ് 27 ഞായര്‍ മുതല്‍ ഓഗസ്റ്റ് 31 വ്യാഴം വരെ തുടര്‍ച്ചയായി അഞ്ച് ദിവസം അവധിയായിരിക്കും.
ഓഗസ്റ്റ് 26 നാലാം ശനിയാഴ്ച ബാങ്ക് അവധി കൂടി ആയതിനാല്‍ ബാങ്ക് ജീവനക്കാര്‍ക്ക് 26 മുതല്‍ 29 വരെ നാല് ദിവസം തുടര്‍ച്ചയായി അവധിയും പിന്നീട് ഓഗസ്റ്റ് 30 പ്രവൃത്തിദിനം കഴിഞ്ഞ് ഓഗസ്റ്റ് 31 ശ്രീനാരായണ ഗുരു ജയന്തിയെ തുടര്‍ന്നുള്ള അവധി കൂടി ലഭിക്കും.
സംസ്ഥാനത്ത് ഓണം അവധികള്‍ നാളെ മുതല്‍ ഇങ്ങനെ
ബാങ്ക് അവധി: 26, 27, 28, 29, 31
ബീവറേജസ് ഷോപ്പുകള്‍: 39, 31, സെപ്റ്റംബര്‍ 1.
സ്കൂള്‍ അവധി: ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 3 വരെ.
റേഷൻ കടകള്‍: 29, 30, 31.
സര്‍ക്കാര്‍ ഓഫീസുകള്‍: 27, 28, 29, 30, 31
റേഷൻ കടകള്‍: 29, 30, 31
റേഷൻ കടകള്‍ ഞായറാഴ്ച്ച (ഓഗസ്റ്റ് 27) ന് തുറന്നു പ്രവര്‍ത്തിക്കും. അതിനു പകരമായിട്ടാണ് ഓഗസ്റ്റ് 30 ബുധനാഴ്ച്ച അവധി നല്‍കിയിരിക്കുന്നത്.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം