കൊൽക്കത്ത: ഏഷ്യാ കപ്പ് ക്രിക്കറ്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ താരം മുഹമ്മദ് ഷമിക്കു തിരിച്ചടി. ഭാര്യ ഹസിൻ ജഹാൻ നൽകിയ പീഡന പരാതിയിൽ മുൻകൂർ ജാമ്യം എടുത്തില്ലെങ്കിൽ താരത്തെ അറസ്റ്റ് ചെയ്തേക്കുമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഹസിന്റെ പരാതിയിലുള്ള കേസ് ഒരു മാസത്തിനുള്ളിൽ തീർപ്പാക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ മാസം നിർദേശിച്ചിരുന്നു.
ഷമിക്കും സഹോദരൻ മുഹമ്മദ് ഹസീബിനും എതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഹസിൻ. ഷമിയും സഹോദരനും മുൻകൂർ ജാമ്യം എടുക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായാണു വിവരം.

2011ലാണ് മോഡലായ ഹസീൻ ജഹാനും ഷമിയും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ സമയത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ചിയർഗേളായിരുന്നു ഹസീൻ. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും 2014ൽ വിവാഹിതരാകുകയും ചെയ്തു. എന്നാൽ, 2018ൽ ഷമിക്കെതിരെ ഗാർഹിക പീഡനം ഉൾപ്പെടെയുള്ള പരാതികളുമായി ഹസീൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. അതിക്രമം, വാതുവയ്പ്പ് ഉൾപ്പെടെയുള്ള ആരോപണങ്ങളും ഇവർ ഉയർത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം പരമ്പരകൾക്കായി പോകുമ്പോൾ ഷമി മറ്റു സ്ത്രീകളുമായി ബന്ധപ്പെടാറുണ്ടെന്നും ഹസിൻ ജഹാൻ പരാതി ഉയർത്തി.
ഈ വർഷം ജൂണിൽ ഓസ്ട്രേലിയയ്ക്കെതിരെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലാണ് മുഹമ്മദ് ഷമി ഒടുവിൽ കളിച്ചത്. വെസ്റ്റിൻഡീസ്, അയർലന്‍ഡ് ടീമുകൾക്കെതിരായ പരമ്പരകളിൽ താരം കളിച്ചിരുന്നില്ല. പ്രധാന ടൂര്‍ണമെന്റുകൾക്കു വേണ്ടി ഷമിക്കു ബിസിസിഐ വിശ്രമം അനുവദിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















