ബിജെപിക്കെതിരെ മധ്യപ്രദേശിൽ പുത്തൻ നീക്കങ്ങൾക്ക് തയ്യാറെടുത്ത് കൊണ്ഗ്രെസ്സ് നേതൃത്വം. ബിജെപിയിലെ ശക്തനായ നേതാവ് നീരജ് ശർമയെ തട്ടകത്തിൽ എത്തിച്ചാണ് കൊണ്ഗ്രെസ്സ് കരുക്കൾ നീക്കുന്നത്.
സിന്ധ്യയ്ക്കൊപ്പം കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ 22 എംഎൽഎമാരിൽ ഒരാളും സിന്ധ്യയുടെ വിശ്വസ്തനുമായ ഗോവിന്ദ് സിങ് രജ്പുതിനെതിരെയാണ് കോൺഗ്രസിന്റെ ഈ പുതിയ കരുനീക്കം…
നീരജിനെ കോൺഗ്രസ് പാളയത്തിൽ എത്തിക്കുന്നതോടെ രാജ്പുത്തിന് ശക്തനായ ഒരു എതിരാളിയെ നൽകുകയാണ് ഉദ്ദേശ്യം.
സാഗർ ജില്ലയിലെ സുർക്കി നിയമസഭ മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് രാജ്പുത്. ഇവിടുത്തെ ബിജെപിയുടെ ശക്തനായ പ്രാദേശിക നേതാവായിരുന്നു നീരജ് ശർമ.
ഭൂവുടമയും കർഷകനുമായ ശർമ കോൺട്രാക്ടറും ബസ് ഓപറേറ്ററും എന്ന നിലയിൽ ധനികനാണ്
2009 വരെ കോൺഗ്രസിലായിരുന്ന ശർമ പിന്നീട് കോൺഗ്രസിൽ രാജ്പുതിന്റെ ആധിപത്യം കൂടിയതോടെ ബിജെപിലേക്കു ചേക്കേറി. തുടർന്ന് 2010ൽ രഹത്ഗർ ജൻപദ് പഞ്ചായത്തിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി വിജയിച്ചു. ഗോവിന്ദ് സിങ് രാജ്പുതിന്റെ മൂത്ത സഹോദരൻ ഗുലാബ് സിങ് രാജ്പുതിനെയാണ് പരാജയപ്പെടുത്തിയത്.
മ്യാൻമറിൽ നിന്നുള്ള 2500 -ഓളം അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനൊരുങ്ങി മണിപ്പൂര്
മധ്യപ്രദേശിൽ പലയിടത്തും സിന്ധ്യയ്ക്കൊപ്പം വന്നവരും പഴയ പ്രവർത്തകരും തമ്മിലുള്ള അസ്വാരസ്യം ബിജെപിക്ക് തലവേദനയാണ്. നിരവധി പേർ കോൺഗ്രസിലേക്ക് മടങ്ങുമെന്ന അഭ്യൂഹവും ശക്തമണ്.
2003, 2008, 2018 തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽനിന്ന് സുർക്കി മണ്ഡലത്തിൽനിന്ന് നിയമസഭയിൽ എത്തിയ ഗോവിന്ദ് സിങ് രാജ്പുത് 2020ൽ ബിജെപിയെ പ്രതിനിധീകരിച്ചും ഇവിടെനിന്ന് വിജയിച്ചു. സിന്ധ്യയുടെ വിശ്വസ്തരിൽ മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിലുള്ള ഏക മന്ത്രിയാണ് രാജ്പുത്. നേരത്തെ കമൽനാഥ് സർക്കാരിൽ കൈകാര്യം ചെയ്ത റവന്യു, ഗതാഗത വകുപ്പുകൾ തന്നെയാണ് ഈ സർക്കാരിലും ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം