കോട്ടയം: വൻ പ്രഖ്യാപനങ്ങളോടെ ഓണക്കിറ്റ് വിതരണം ആരംഭിച്ചെങ്കിലും പല ജില്ലകളിലും കിറ്റ് ലഭ്യമായി തുങ്ങിയിട്ടില്ല. കൊല്ലം, കോട്ടയം ജില്ലകളിലാണ് ഇതുവരെയും ക്കിറ്റ് വിതരണം തുടങ്ങാത്തത്. കൊല്ലം ജില്ലയിലെ റേഷൻ കടകളി കിറ്റുകൾ എത്തിയിട്ടില്ലെന്നും അതിനാലാണ് വിതരണം തടസ്സപ്പെടാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.
read more മദ്യ ലഹരിയിൽ കാറോടിച്ച് കെഎസ്ആർടിസി ബസിൽ ഇടിച്ചു: പൊലീസുകാരനെ നാട്ടുകാർ പിടികൂടി
എന്നാൽ കിറ്റിൽ നൽകേണ്ട സാധനം സപ്ലൈക്കോയിൽ എത്താതാണ് കിറ്റ് സാമസിക്കുന്നതിന് കാരണം.തുണി സഞ്ചി ഉൾപ്പെടെ പതിനാല് ഇന സാധനങ്ങൾ ഉൾപ്പെടുന്നതാണ് ഈ വർഷത്തെ ഓണക്കിറ്റ്. 500 രൂപ വരുന്ന സാധനങ്ങളാണ് കിറ്റിലുള്ളത്. ഓഗസ്റ്റ് 28 വരെ മഞ്ഞ കാർഡ് ഉടമകൾക്ക് റേഷൻ കടകളിൽ നിന്നും കിറ്റ് ലഭ്യമാകും. ഇത്തവണ 5,87,691 മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ 20,000 പേർക്കുമാണ് ഓണക്കിറ്റ് നൽകുക.
ഓണത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് റേഷൻ കടകളിൽ നിന്ന് കിറ്റ് കിട്ടാതെ വരുന്നത്. പല റേഷൻ കടകളിലും കിറ്റിൽ നൽകേണ്ട സ്ഥാനങ്ങൾ എത്തിയിട്ടില്ല. ഇത്തരത്തിൽ പല സാധനങ്ങളുടെയും ലഭ്യതക്കുറവാണ് കിറ്റ് വൈകുന്നതിന് പിന്നിലെ പ്രധാന കാരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം