ഇടുക്കി: ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തി പടയപ്പ. നയമക്കാട് എട്ടാംമൈല്‍ ഭാഗത്താണ് പടയപ്പ നിലവില്‍ നിലയുറപ്പിച്ചിട്ടുള്ളത്. രാത്രി മറയൂർ അന്തർ സംസ്ഥാന പാതയിൽ ഇറങ്ങിയ കാട്ടാന നാശനഷ്ടങ്ങള്‍ വരുത്തിയില്ലെങ്കിലും റോഡിലിറങ്ങി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി.
കഴിഞ്ഞ ദിവസത്തെ യാത്രയോടെ കാട്ടുകൊമ്പന്‍ പടയപ്പ മറയൂര്‍ മേഖലയില്‍ നിന്നും തിരികെ മൂന്നാറിലേക്ക് മടങ്ങുന്നതായാണ് സൂചന. നയമക്കാട് എട്ടാംമൈല്‍ പിന്നിട്ടാല്‍ രാജമല ദേശിയോദ്യാനത്തിന്റെ ഭാഗത്തെത്തും. ഇവിടെ നിന്നും മൂന്നാറിലേക്കെത്താന്‍ ഏതാനും കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. ഇതോടെ കാട്ടുകൊമ്പന്‍ മൂന്നാര്‍ ഭാഗത്തേക്ക് യാത്ര തുടരുമോ അതോ തിരികെ മറയൂര്‍ ഭാഗത്തേക്ക് സഞ്ചരിക്കുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ.
ദിവസങ്ങള്‍ക്ക് മുമ്പ് മറയൂർ ചട്ട മൂന്നാറിൽ ലയങ്ങളോട് ചേർന്നുള്ള പ്രദേശത്തും മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയിലും ആനയിറങ്ങി ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു.ഒരു മാസം മുമ്പ് മറയൂർ പാമ്പൻമല എസ്റ്റേറ്റിലെ ജനവാസ മേഖലയിൽ പടയപ്പ എത്തിയിരുന്നു.
read more മദ്യ ലഹരിയിൽ കാറോടിച്ച് കെഎസ്ആർടിസി ബസിൽ ഇടിച്ചു: പൊലീസുകാരനെ നാട്ടുകാർ പിടികൂടി
ലയങ്ങളിൽ ഒന്നിന്റെ വാതിൽ പൊളിക്കുകയും അരിയെടുത്ത് കഴിക്കുകയും ചെയ്തു. പടയപ്പ മറ്റ് ആക്രമണങ്ങളൊന്നും നടത്തുന്നില്ലെങ്കിലും പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ വേനല്‍ക്കാലത്ത് മൂന്നാര്‍ ടൗണിലേക്കടക്കം പടയപ്പ എത്തിയിരുന്നു. തീറ്റ തേടിയാണ് കാട്ടാനയുടെ സഞ്ചാരം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം