കൊച്ചി: ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രോപരിതലത്തിലിറങ്ങിയത് രാജ്യത്തിന്റെ ബഹിരാകാശ പര്യവേക്ഷണ യാത്രയിലെ ചരിത്രപരമായ നാഴികക്കല്ലാണെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആസാദ് മൂപ്പൻ. ഇതിലൂടെ ബഹിരാകാശ സാങ്കേതിക വിദ്യയില്‍ ഐ. എസ്. ആര്‍. ഒ, തങ്ങളുടെ കഴിവ് വീണ്ടും തെളിയിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രാഷ്ട്ര നേതൃത്വത്തിന്റെ ശക്തമായ പിന്തുണയോടെ നമ്മുടെ പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെയും എഞ്ചിനീയര്‍മാരും നടത്തിയ കഠിനാനധ്വമാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്.
Read also…..പല കാര്യങ്ങളിലും വ്യക്തത ഉണ്ടാക്കുന്ന ഒന്നാകും പുതുപ്പള്ളി തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി
ഈ മഹത്തായ നേട്ടം ആഘോഷിക്കുമ്പോള്‍ അഭിമാനകരമായ ബഹിരാകാശ പര്യവേക്ഷണം രാജ്യത്തെ പൗരന്മാരായ നമ്മെയെല്ലാം ഒന്നിപ്പിക്കുന്നുവെന്ന് ഓര്‍ക്കേണ്ടതുണ്ട്. ഇത് മനുഷ്യന്റെ അറിവിന്റെ അതിരുകള്‍ ഭേദിക്കുകയും വരും തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന ശാസ്ത്രീയ ശ്രമങ്ങളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം