മുംബൈ: മുതിര്‍ന്ന മറാത്തി നടി സീമ ദിയോ (81) അന്തരിച്ചു. മൂന്നു വര്‍ഷത്തിലേറെയായി അള്‍ഷിമേഴ്‌സ് ബാധിച്ച് കിടപ്പിലായിരുന്നു. ബന്ദ്രയിലെ സ്വന്തം വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.ഹിന്ദിയിലും മറാത്തിയിലുമായി 80-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സീമ ആനന്ദ്, കോര കാഗസ്, എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയായത്.വരദക്ഷിണ, ജഗച്യ പതിവാര്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ മറാത്തി ചിത്രങ്ങള്‍. 2021-ല്‍ പുറത്തിറങ്ങിയ ജീവന്‍ സന്ധ്യ എന്ന മറാത്തി ചിത്രത്തിലാണ് ഒടുവിലായി സീമ അഭിനയിച്ചത്.
Also read : ഹിമാചല്‍പ്രദേശിലെ കുളുവില്‍ വന്‍ ഉരുള്‍പൊട്ടല്‍; നിരവധി വീടുകള്‍ തകര്‍ന്നു
കഴിഞ്ഞ മൂന്നുവര്‍ഷമായി നടിക്ക് അല്‍ഷിമേഴ് ബാധിച്ചിരുന്നു. അജിങ്ക്യ ദിയോ അഭിനയ് ദിയോ എന്നിവര്‍ മക്കളാണ്. സന്‍സാര്‍, ഇന്ദ്രജിത്ത് മുതലായ ചിത്രങ്ങളില്‍ അജിങ്ക്യ ദിയോ അഭിനയിച്ചിട്ടുണ്ട്. ഡല്‍ഹി ബെല്ലി, ഫോഴ്‌സ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അഭിനയ് ദിയോ.സീമയുടെ ഭര്‍ത്താവും മുതിര്‍ന്ന നടനുമായിരുന്ന രമേഷ് ദിയോ കഴിഞ്ഞ വര്‍ഷമാണ് ഹൃദയാഘാതം മൂലം അന്തരിച്ചത്. 1963-ലാണ് ഇരുവരും വിവാഹിതരായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം