കൊച്ചി: കെ എസ് ആര് ടി സി ജീവനക്കാര്‍ക്ക് എല്ലാ മാസവും പത്താം തീയതിക്കകം തന്നെ ശമ്പളം നല്‍കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. ഇതിനാവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജീവനക്കാര്‍ നല്കിയ ശമ്പള ഹര്‍ജികള്‍ തീർപ്പാക്കിക്കൊണ്ടായിരുന്നു കോടതിയുടെ നിർദേശം.
Also read : ഹിമാചല്‍പ്രദേശിലെ കുളുവില്‍ വന്‍ ഉരുള്‍പൊട്ടല്‍; നിരവധി വീടുകള്‍ തകര്‍ന്നു
സാധാരണക്കാരന് ഉപകാരപ്രദമായ പൊതു ഗതാഗത സൗകര്യമാണ് കെ എസ് ആര് ടി സി. സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് ഇതു പ്രവര്‍ത്തിക്കുന്നതും. അതുകൊണ്ട് തന്നെ ശമ്പള വിതരണത്തിന് ധനസഹായം ആവശ്യപ്പെട്ടാല്‍ നല്കാതിരിക്കാന് സര്‍ക്കാരിന് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.കെ എസ് ആര് ടി സിയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തില്‍ ഇടപെടാനാകില്ലെന്നു കോടതി പറഞ്ഞു. കെ എസ് ആര് ടി സിയെ സര്‍ക്കാര്‍ വകുപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം