ഓണം സ്പെഷ്യല്‍ ഡ്രൈവ്: നടത്തിയത് 492 റെയ്ഡുകള്‍, വ്യാജമദ്യവും കഞ്ചാവും എംഡിഎംഎയും പിടികൂടി

ഇടുക്കി: ഓണക്കാലത്തെ മദ്യ, മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ ആരംഭിച്ച ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ നടത്തിയത് 492 റെയ്ഡുകള്‍.  പരിശോധനകളെ തുടര്‍ന്ന് 58 അബ്കാരി കേസുകളും 46 എന്‍ഡിപിഎസ് കേസുകളും എടുത്തതായി എക്സൈസ് വകുപ്പ് അറിയിച്ചു.

also read.. തിരുവന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ തുരുമ്പിച്ച സ്ട്രച്ചർ തകർന്ന് വീണ് രോ​ഗിക്ക് പരിക്കേറ്റ സംഭവം; നടപടി എടുക്കാതെ ആരോഗ്യ വകുപ്പ്

151 ലിറ്റര്‍ മദ്യം, 78 ലിറ്റര്‍ ചാരായം, 11.75 ലിറ്റര്‍ വ്യാജ മദ്യം, ഏഴ് ലിറ്റര്‍ ബിയര്‍, 1350 ലിറ്റര്‍ കോട, ഒന്‍പത് കിലോ കഞ്ചാവ്, നാല് കഞ്ചാവ് ചെടികള്‍, 2.164 മില്ലി ഗ്രാം എംഡിഎംഎ എന്നിവ റെയ്ഡുകളില്‍ പിടിച്ചെടുത്തു. ആറ് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. സെപ്തംബര്‍ അഞ്ചു വരെ പരിശോധനകള്‍ തുടരും. 

പൊലീസ്, വനം, റവന്യൂ വകുപ്പുകളുമായി സംയുക്തമായാണ് ഓരോ റേഞ്ചിലും റെയ്ഡുകള്‍ നടത്തുന്നതെന്ന് എക്സൈസ് അറിയിച്ചു. തമിഴ്നാട് പൊലീസ്, ഫോറസ്റ്റ് വകുപ്പുകള്‍, തമിഴ്നാട് പ്രോഹിബിഷന്‍ ആന്റ് എന്‍ഫോഴ്സ്മെന്റ് വിംഗ് എന്നിവരുമായി ചേര്‍ന്ന് ചെക്ക്പോസ്റ്റുകളിലും അതിര്‍ത്തി മേഖലകളിലും സംയുക്ത പരിശോധനകള്‍ നടത്തുന്നതിനും കുറ്റകൃത്യങ്ങള്‍ കണ്ടെത്തി തടയാനും വിവരങ്ങള്‍ കൈമാറുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ഇടുക്കി ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News