കെയ്റോ: സൂയസ് കനാലിൽ എണ്ണടാങ്കർ കപ്പലുകൾ കൂട്ടിയിടിച്ച് ഗതാഗതം തടസപ്പെട്ടു. അപകടത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഈജിപ്തിലെ കെയ്റോയ്ക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സിംഗപ്പുർ രജിസ്ട്രേഷനുള്ള എൽഎൻജി വാഹിനിയായ “ബിഡ്ബ്ല്യു ലെസ്മസ്’ എന്ന കപ്പൽ സാങ്കേതിക തകരാർ മൂലം കനാലിൽ ഒഴുകിനടന്നിരുന്നു.
തുടർന്ന് ഈ കപ്പൽ കെയ്മൻ ഐലൻഡ്സ് രജിസ്ട്രേഷനുള്ള ‘ദ ബറി’ എന്ന എണ്ണടാങ്കർ കപ്പലുമായി കൂട്ടിയിടിക്കുകയായിരുന്നു. മെഡിറ്റനേറിയൻ കടലിൽ നിന്ന് ചെങ്കടൽ മേഖലയിലേക്ക് പോവുകയായിരുന്ന കപ്പലുകളാണ് രണ്ടും. 2015-ൽ നിർമിച്ച ‘ദ ബറി’ കപ്പലിന് 820 അടി നീളമാണുള്ളത്. 2021-ൽ നിർമിതമായ “ബിഡ്ബ്ല്യു’ ലെസ്മസിന്റെ നീളം 968 അടിയാണ്.
അപകടം നടന്നതിന് ശേഷം ഏറെനേരം കനാലിലെ ഗതാഗതം തടസപ്പെട്ടിരുന്നു. തുടർന്ന് ടഗ് ബോട്ടുകൾ എത്തിയാണ് ഇരുകപ്പലുകളും സ്ഥലത്ത് നിന്ന് നീക്കിയത്. അപകടത്തിൽ എണ്ണച്ചോർച്ചയോ മലിനീകരണമോ ഉണ്ടായിട്ടില്ലെന്നും പ്രദേശം സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം