ഗാസിയബാദ്: സ്‌കൂള്‍ ബസിന് തീപിടിച്ച് കുട്ടികള്‍ അത്ഭുതരമായി രക്ഷപ്പെട്ടു. ഗാസിയബാദിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസിനാണ് തീപിടിത്തം ഉണ്ടായത്. പുക ഉയരുന്നത് കണ്ട് വിദ്യാര്‍ഥികളെ ബസ് ജീവനക്കാര്‍ പുറത്തിറക്കി. ഇതിന് പിന്നാലെ ബസില്‍ തീപടര്‍ന്ന് പിടിക്കുകയായിരുന്നു. അപകടത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
Also read : വീണ വാങ്ങിയ പണത്തിന്റെ കണക്ക് വന്നാല്‍ കേരളം ഞെട്ടും; മാത്യു കുഴല്‍നാടന്‍
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തീപിടിത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയാണ് തീയണച്ചതെന്ന് ഗാസിയാബാദ് പൊലീസ് പറഞ്ഞു. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ തീയണച്ചതായും ആളപായമില്ലെന്നും പൊലീസ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anwesha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം