ദില്ലി: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. പാചകവാതകം 500 രൂപക്കും. വനിതകള്‍ക്ക് പ്രതിമാസം 1500 രൂപയും ലഭ്യമാക്കുമെന്നും ഖാര്‍ഗെ പ്രഖ്യപിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്നും 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്നും പ്രഖ്യാപനമുണ്ട്. കര്‍ഷകരെ കടത്തില്‍ നിന്ന് മുക്തരാക്കുമെന്നും ഖാര്‍ഗെ പ്രഖ്യാപ്പിച്ചു.
ഈ പ്രഖ്യാപനങ്ങളെല്ലാം കര്‍ണാടകയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രഖ്യാപനങ്ങള്‍ക്ക് സമാനമാണ് ഇതിലൂടെ മധ്യപ്രദേശിലും കര്‍ണാടക മോഡല്‍ വിജയമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് കണാക്കാക്കുന്നത്. മധ്യപ്രദേശിലെ കോണ്‍ഗ്രസ് പൊതു സമ്മേളനത്തിലാണ് ഖര്‍ഗെയുടെ പ്രഖ്യാപനങ്ങള്‍ ഉണ്ടായത്.
Also read : വീണ വാങ്ങിയ പണത്തിന്റെ കണക്ക് വന്നാല്‍ കേരളം ഞെട്ടും; മാത്യു കുഴല്‍നാടന്‍
പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ‘ഇന്ത്യ’യിലും ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പായി ജാതി സെന്‍സസ് വിഷയം ശക്തമാക്കാന്‍ അലോചന നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബിഹാറിലെ ജാതി സെന്‍സസ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസ്മതിച്ചിരുന്നു. ബിജെപി-ക്ക് എതിരെ രുക്ഷമായ വിമര്‍ശനവും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ ഭാഗത്ത് നിന്നുമുണ്ടായി. ഇ ഡിയെ കാണിച്ച് ഭയപ്പെടുത്തിയാണ് ബിജെപി സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്നതെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. കര്‍ണാടകയിലും മണിപ്പൂരിലും ഇതാണ് സംഭവിച്ചതെന്നും തെരഞ്ഞെടുക്കപ്പെടാത്ത ഇടങ്ങളിലെല്ലാം ബിജെപിയുടെ രീതി ഇതാണെന്നും ഖര്‍ഗെ കൂട്ടിചേര്‍ത്തു. ഖാര്‍ഗെയുടെ പ്രഖ്യാപനങ്ങളോടെ മധ്യപ്രദേശിലെ തെരഞ്ഞടുപ്പ് രംഗം കൂടുതല്‍ കനക്കുമെന്നുറപ്പായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anwesha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം