തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ നടി അനുഷ്‍ക ഷെട്ടി വൻ തിരിച്ചുവരവിന് ഒരുങ്ങുന്നു. ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അനുഷ്‍ക ഷെട്ടി നായികയായി തിരിച്ചെത്തുന്നത്. ഫൺ എന്റർടെയ്നറായ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. നവീൻ പൊളിഷെട്ടി നായകനാകുന്ന ചിത്രം മഹേഷ് ബാബു പി. സംവിധാനം ചെയ്യുന്നു. സെപ്റ്റംബർ ഏഴിന് ചിത്രം റിലീസിനെത്തും.
ഷെഫിന്റെ വേഷത്തിലാണ് അനുഷ്ക ചിത്രത്തിലെത്തുന്നത്. തന്നേക്കാൾ പ്രായം കുറഞ്ഞ യുവാവിനെ പ്രണയിക്കുന്ന നായികയുടെ കഥയാണ് ചിത്രം പറയുന്നത്. 41കാരിയായ അനുഷ്ക മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
അനുഷ്‍ക ഷെട്ടി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘നിശബ്‍ദം’ ആണ്. 2020
യിരുന്നു ചിത്രം റിലീസ് ചെയ്തത്. പിന്നീട് മൂന്ന് വർഷത്തോളം നടി അഭിനയത്തിൽ നിന്നും വിട്ടു നിന്നു
Also Read;ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർക്കെതിരെ നടപടി, സത്യാഗ്രഹമിരുന്ന വൈദികരെ കസ്റ്റഡിയിലെടുത്ത് നീക്കി
2005ൽ സൂപ്പര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അനുഷ്ക അഭിനയ രംഗത്തെത്തുന്നത്. ബാഹുബലി പോലെ ഇന്ത്യ മുഴുവൻ തരംഗമായ സിനിമയിൽ നായികയായി വന്നിട്ടും ആ അവസരം നേട്ടമാക്കാനും അനുഷ്കയ്ക്കായില്ല. 2017ൽ പുറത്തിറങ്ങിയ ബാഹുബലിക്കു ശേഷം മൂന്ന് സിനിമകളിൽ മാത്രമാണ് അനുഷ്ക നായികയായി വന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anwesha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം