അസുരനും തുനിവിനും ശേഷം മഞ്ജു വാര്യർ പ്രധാനവേഷത്തിലെത്തുന്ന തമിഴ് ചിത്രം മിസ്റ്റര്‍ എക്‌സിന്റെ ചിത്രീകരണം ആരംഭിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ മഞ്ജു വാര്യരാണ് ഇക്കാര്യം അറിയിച്ചത്. ആര്യയ്ക്കും ഗൗതം കാര്‍ത്തിക്കിനുമൊപ്പമുള്ള ചിത്രവും മഞ്ജു പങ്ക് വച്ചിട്ടുണ്ട്.
മിക്സറ്റർ എക്‌സില്‍ ജോയിന്‍ ചെയ്തു, ഇന്ന് ചിത്രീകരണം ആരംഭിക്കും എന്നായിരുന്നു മഞ്ജുവിന്റെ പോസ്റ്റ്.വിഷ്ണു വിശാൽ നായകനായെത്തിയ ത്രില്ലർ ചിത്രം എഫ് ഐ ആറിൻ്റെ സംവിധായകൻ മനു ആനന്ദാണ് മിസ്റ്റർ എക്സും ഒരുക്കുന്നത്. മിസ്റ്റർ എക്സ് ഒരു ആക്ഷൻ ത്രില്ലറാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സിനിമയെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
Also Read;കെ മുരളീധരൻ പറഞ്ഞ കാര്യം അദ്ദേഹത്തോട് ചോദിക്കണം, കോൺഗ്രസിൽ പ്രശ്നങ്ങളില്ല: കെ സുധാകരൻ
തമിഴിന് പുറമെ മലയാളം, കന്നഡ, തെലുഗു, ഹിന്ദി പതിപ്പുകളിലായി ഒരുങ്ങുന്ന ചിത്രം അടുത്ത വർഷം തീയേറ്ററുകളിലെത്തും. പ്രിൻസ് പിക്ച്ചേഴ്സ് ബാനറിൽ എസ് ലക്ഷ്മൺ കുമാറാണ് സിനിമയുടെ നിർമ്മാണം.അജിത്ത് നായകനായി എത്തിയ തുനിവാണ് മഞ്ജു വാര്യരുടേതായി അവസാനം ഇറങ്ങിയ ചിത്രം. കാദർ ബാഷ എന്ദ്ര മുത്തുരാമലിംഗം എന്ന ചിത്രമാണ് ആര്യയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. പത്തുതലയും ആഗസ്റ്റ് 16, 1947 മാണ് ഗൗതം കാര്‍ത്തിക്കിന്റെ അടുത്തിടെ റിലീസായ ചിത്രങ്ങൾ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anwesha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം