‘കിങ് ഓഫ് കൊത്ത’യിൽ പൊലീസ് വേഷത്തിലാണ് ഗോകുൽ സുരേഷ് എത്തുന്നത്. പൊലീസ് വേഷം അവതരിപ്പിച്ചപ്പോൾ ഒരിക്കൽ പോലും അച്ഛന്റെ കഥാപാത്രങ്ങളുടെ പ്രചോദനം തനിക്കുണ്ടായില്ലെന്ന് ഗോകുൽ സുരേഷ് പറഞ്ഞു. യൂണിഫോമിലെ ഫിറ്റിങ്ങിനു വേണ്ടി മാത്രം കമ്മിഷണറിലെ ഒരു ഫോട്ടോ എടുത്തുനോക്കിയെന്നും അല്ലാതുള്ള റഫറൻസ് എടുത്താൽ ചിലപ്പോൾ താങ്ങാൻ പറ്റാതെ വരുമെന്നും ഗോകുൽ പറഞ്ഞു.കമ്മിഷണറിലെ സുരേഷ് ഗോപിയുടെ കഥാപാത്രം ഈ സിനിമയിൽ സ്വാധീനിച്ചിരുന്നോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു താരം.
യൂണിഫോമിന്റെ ഫിറ്റിങിനു വേണ്ടി മാത്രം കമ്മിഷണിറിലെ ഒരു റഫറൻസ് സ്റ്റിൽ എടുത്തുനോക്കിയിരുന്നു. അതല്ലാതുള്ള റഫറൻസ് എടുത്താൽ ചിലപ്പോൾ താങ്ങില്ല. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും നിര്‍ദേശം അനുസരിച്ച് എന്റേതായ ശൈലിയിലാണ് ഞാൻ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.’’ – ഗോകുൽ സുരേഷ് പറഞ്ഞു.
സിനിമയില്‍ എല്ലാവരും ഇഷ്ടപ്പെടുന്ന കഥാപാത്രമാകും ഗോകുലിന്റേതെന്നും സിനിമയെ ഏറെ ആത്മാർഥതയോടെ സമീപിക്കുന്ന ആളാണ് ഗോകുലെന്നും ദുൽഖർ സൽമാൻ പറഞ്ഞു.
Also Read;സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം; ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ല
സിനിമയിൽ നമുക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളിലൊന്ന് ഗോകുലിന്റേതായിരിക്കും. സുരേഷേട്ടന്റെ ഒരു ഷെയ്ഡുമില്ലാത്ത, അവന്റേതായ സവിശേഷതയുള്ള നടനാണ് ഗോകുൽ. അതുപോലെ തന്നെയാണ് ആ ക്യാരക്ടറും അവതരിപ്പിച്ചിരിക്കുന്നത്.ഫുട്ബോൾ സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് ഗോകുലിനു പരുക്കു പറ്റിയിരുന്നു. നടക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നു. രണ്ടു മൂന്നു മാസം വിശ്രമിച്ചില്ലെങ്കിൽ ഇനിയും ബുദ്ധിമുട്ടുകളിലേക്കു പോകുമെന്ന് ഡോക്ടർമാരും പറഞ്ഞിരുന്നു. അതിനിടെ നമുക്കൊരു വലിയ ഷെഡ്യൂൾ ബാക്കിയുണ്ടായിരുന്നു.എന്നിട്ടുപോലും ഗോകുൽ കാരണം ഷൂട്ടിന് ഒരു തടസ്സവും ഉണ്ടായില്ല. പെയിന്‍കില്ലേഴ്സ് എടുത്തിട്ടാണ് പല അഭിനയിച്ചത്. വേദന കടിച്ചമർത്തിയാണ് പല ഷോട്ടും ചെയ്തത്. കട്ട് പറയുന്ന സമയത്ത് തളർന്നു വീഴുന്നത് ഞാൻ ഞാൻ കണ്ടിട്ടുണ്ട്. ഒരുപാട് ആത്മാർഥതയുള്ള, വലിയ ഹൃദയമുള്ള ആളാണ് ഗോകുൽ.’’–ദുൽഖർ സൽമാൻ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാ