നിലവിലുള്ള വൈദ്യുതി കരാറുകളുടെ കാലാവധി 2023 ഡിസംബർ 31 വരെ നീട്ടിയതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി. ഇതോടെ ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ലെന്ന് ഉറപ്പായി. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഇന്നലെ അര്‍ധരാത്രി ഇതുസംബന്ധിച്ച ഉത്തരവിറക്കുകയായിരുന്നു.
ഹ്രസ്വകാല കരാറിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ ബോർഡ് അടിയന്തര ടെൻഡർ വിളിച്ചു. അടുത്ത മഴക്കാലത്ത് തിരിച്ചുനൽകാമെന്ന വ്യവസ്ഥയിൽ 500 മെഗാവാട്ടിനുള്ള ടെൻഡർ ചൊവ്വാഴ്ച വിളിക്കും.മന്ത്രി കെ. കൃഷ്ണൻകുട്ടി വിളിച്ച അവലോകനയോഗത്തിലാണ് പവർ എക്‌സ്‌ചേഞ്ചിൽനിന്ന് ദിവസേന മുൻകൂർ പണംകൊടുത്ത് വൈദ്യുതി വാങ്ങുന്നതിനേക്കാൾ ചെലവുകുറഞ്ഞ ബദൽമാർഗങ്ങൾ തേടാമെന്ന് വൈദ്യുതിബോർഡ് അറിയിച്ചത്.
Also read : പുതിയ കോവിഡ് വകഭേദങ്ങൾ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശവുമായി കേന്ദ്രം
2024 ജനുവരി 1 മുതല്‍ പുതിയ കരാറിലൂടെ വൈദ്യുതി ലഭ്യമാകുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. ലോഡ് ഷെഡ്ഡിങ്ങും വൈദ്യുതി നിയന്ത്രണങ്ങളും ഒഴിവാക്കാനാണ് കമ്മിഷന്റെ നടപടി. മഴ കുറഞ്ഞത്തിനെ തുടര്‍ന്നുള്ള പ്രതിസന്ധി ഒഴിവാക്കാന്‍ കെഎസ്ഇബി മാനേജ്‌മെന്റ് വേഗത്തില്‍ തീരുമാനമെടുക്കണം. പുതിയ കരാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്നാണ് നിർദേശം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം