ന്യൂഡല്‍ഹി: പ്രതിപക്ഷസഖ്യമായ ‘ഇന്ത്യ’യുടെ മൂന്നാം യോഗത്തില്‍ ആം ആദ്മി പാര്‍ട്ടി പങ്കെടുക്കും. ഈ മാസം അവസാനം മുംബൈയില്‍ വച്ച് നടക്കുന്ന യോഗത്തില്‍ ആം ആദ്മി പാര്‍ട്ടി പങ്കെടുക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള് പറഞ്ഞു. തങ്ങള്‍ മുംബൈയിലെത്തുമെന്നും തുടര്‍ന്നുള്ള തീരുമാനങ്ങള്‍ പിന്നീട് അറിയിക്കാമെന്നും അരവിന്ദ് കെജ്രിവാള് മാധ്യമങ്ങളോട് പറഞ്ഞു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഏഴ് സീറ്റുകളില്‍ മത്സരത്തിന് തയാറെടുക്കാന്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് യൂണിറ്റിനോട് ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് നേതാവ് പറഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസ്- എഎപി വാക്പോര് മുറുകിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കെജ്രിവാള് മുംബൈ യോഗത്തില്‍ പങ്കെടുക്കുമോയെന്ന സംശയം അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നതിനിടെയാണ് കെജ്രിവാളിന്റെ സുപ്രധാന പ്രഖ്യാപനം.
ഛത്തീസ്ഗഡിലെയും മധ്യപ്രദേശിലെയും തിരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ അരവിന്ദ് കെജ്രിവാള് ബിജെപിയെയും കോണ്‍ഗ്രസിനേയും ഒരുപോലെ വിമര്‍ശിച്ചതും എഎപി കോണ്‍ഗ്രസിനൊപ്പം ഇന്ത്യ സഖ്യത്തില്‍ നില്‍ക്കുമോ എന്ന സംശയത്തിന് ഇടം നല്‍കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം