പാലക്കാട്: നാഷണൽ കോ ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപ്പറേഷനു (എൻസിഡിസി) കീഴിൽ ജില്ലയിൽ ഇസാഫ് രൂപം നൽകിയ മൂന്ന് കാർഷിക ഉൽപ്പാദക സംഘങ്ങൾക്ക് ദേശീയ അംഗീകാരം. 77-ാം ദേശീയ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം ലഭിച്ച ആലത്തൂർ കർഷക ഉൽപ്പാദക സംഘം പ്രസിഡന്റ് എ. വി. ബാബു, നെന്മാറ കർഷക ഉൽപ്പാദക സംഘം പ്രസിഡന്റ് സുമാവലി മോഹൻദാസ്, മണ്ണാർക്കാട് കർഷക ഉൽപ്പാദക സംഘം പ്രസിഡന്റ് ശ്രീനിവാസൻ എന്നിവർ തങ്ങളുടെ ജീവിത പങ്കാളികൾക്കൊപ്പം ദൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തിയ ചടങ്ങിലും സ്വാതന്ത്ര്യദിന പരേഡിലും പങ്കെടുത്തു.
Read also….കോപ്പിയടി: വിഎസ്‌എസ്‌സി ഞായറാഴ്‌ച നടത്തിയ റിക്രൂട്ട്മെന്റ് പരീക്ഷ റദ്ദാക്കി
300ൽ പരം കർഷകരെ അംഗങ്ങളാക്കി ഇസാഫ് രൂപം നൽകിയ ഉൽപ്പാദക സംഘങ്ങൾ കാർഷിക വികസന രംഗത്ത് നേതൃപരമായ മുന്നേറ്റം നടത്തിയതിനുള്ള അംഗീകാരമാണ് ഈ പ്രത്യേക ക്ഷണം.കർഷക ഉൽപ്പാദക സംഘങ്ങളിലെ മുഴുവൻ കർഷകർക്കുമുള്ള അംഗീകാരമാണ് ഈ ആദരം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം