അഹമ്മദാബാദ്: ഗുജറാത്തിൽ ആം ആദ്മി പാർട്ടിയിൽ നിന്ന് കോൺഗ്രസിലേക്കുള്ള കൂടുമാറ്റം തുടരുന്നു. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഭേമാഭായ് ചൗധരി കോൺഗ്രസ് അംഗത്വം സ്വീകരിച്ചു.
ആപ്പിന്റെ ദാഹോദ് ജില്ലാ പ്രസിഡന്റ് ഗോവിന്ദ് പാർമാറിനൊപ്പം ഞായറാഴ്ചയാണ് ചൗധരി കോൺഗ്രസ് പാളയത്തിലെത്തിയത്. രണ്ട് പതിറ്റാണ്ടായി തുടരുന്ന ബിജെപി ഭരണം മൂലമുണ്ടായ പണപ്പെരുപ്പം, വിലയക്കറ്റം, തൊഴിലില്ലായ്മ എന്നിവ തടയാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂ എന്ന് അവകാശപ്പെട്ടാണ് ചൗധരി കൂടുമാറ്റം നടത്തിയത്.
ആപ്പിലെ പടലപ്പിണക്കങ്ങൾ മൂലം കഴിഞ്ഞ മാസങ്ങളിൽ നിരവധി നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേർന്നിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം