ന്യൂഡല്‍ഹി: നാരീശക്തിയെ വാനോളം പുകഴ്ത്തി രാഷട്രപതി ദ്രൗപദി മുര്‍മു. ഒരു സ്ത്രീക്ക് പുരുഷനില്ലാതെ ജീവിക്കാനും പോരാടാനും മുന്നേറാനും അത് ലോകത്തിന് കാണിച്ചുകൊടുക്കാനും കഴിയുമെന്ന് രാഷ്ട്രപതി. സ്ത്രീകളുടെ ഉന്നമനത്തിന് നമ്മുടെ രാജ്യത്ത് വലിയ പ്രാധാന്യമുണ്ടെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
അനന്തര തലമുറക്ക് ജന്മം നല്‍കാന്‍ കഴിയുന്നത് സ്ത്രീകള്‍ക്ക് മാത്രമാണ്,സ്ത്രീകളില്‍ ദൃഢമായ ഇച്ഛാശക്തി കുടികൊള്ളുന്നു. ഈ ഇച്ഛാശക്തിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ സമൂഹത്തില്‍ മുന്നോട്ടു കുതിക്കുന്നു.ഇന്ന് രാജ്യത്തിന്റെ അമ്ബതു ശതമാനം ജനസംഖ്യ സ്ത്രീകളാണ്. രാജ്യം ഇന്ന് അഞ്ചാമത്തെ വലിയ സാമ്ബത്തിക ശക്തിയാണ്. നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിച്ചു ഭാരതത്തെ ഒന്നാം സ്ഥാനത്തു എത്തിക്കാമെന്നും രാഷ്ട്രപതി പറഞ്ഞു.
Also read :കെഎസ്ആര്‍ടിസിയില്‍ ശമ്പളം പണം ആയി തന്നെ കൊടുക്കണം, കൂപ്പൺ വിതരണം വേണ്ടെന്ന് ഹൈക്കോടതി
ഇന്ത്യയിലെ വനിതകള്‍ ഇന്ന് മിസൈല്‍ മുതല്‍ സംഗീതം വരെ കീഴടക്കിയവരാണ്. എല്ലാ സ്ത്രീകള്‍ക്കും അവരുടെ സംഭാവനകള്‍ക്കും ഞാന്‍ നന്ദി അറിയിക്കുകയും വനിതകളുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നുവെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. വിജയിച്ച ഓരോ പുരുഷനും പിന്നില്‍ ഒരു സ്ത്രീ ഉണ്ടെന്ന് ഒരു പഴഞ്ചൊല്ലുണ്ട്, എന്നാല്‍ ഇന്ന് അതിന് പകരം പറയേണ്ടത് ‘എല്ലാ വിജയിച്ച പുരുഷനൊപ്പവും ഒരു സ്ത്രീയുമുണ്ടെന്നാണ് എന്നും പറഞ്ഞ രാഷ്ട്രപതി സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിയില്‍ സ്ത്രീകള്‍ നല്‍കിയ സംഭാവനകളെയും അടിവരയിട്ട് വിശേഷിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം