തിരുവനന്തപുരം: മാധ്യമത്തിന് നല്‍കിയ അഭിമുഖം വിവാദമായതോടെ വിഷയത്തില്‍ മലക്കം മറിഞ്ഞ് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദൻ. ഫലിതമായി പറഞ്ഞത് ചിലർ പ്രസ്താവനയാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു സച്ചിദാനന്ദന്റെ പ്രതികരണം.
നമ്മുടെ മാധ്യമധാർമികത വിചിത്രമാണ്. ഇന്നത്തെ ഇടതുപക്ഷത്തിന്റെ ചില പരാധീനതകൾ ചൂണ്ടിക്കാട്ടിയിരുന്നു. അതിൻ്റെ പ്രത്യേകരീതിയിൽ എഡിറ്റ് ചെയ്ത വേർഷനുകളാണ് മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. അതിൽ നിന്ന് തങ്ങൾക്ക് വേണ്ട ചില വരികൾ പ്രചരിപ്പിക്കാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്.
Also read :കെഎസ്ആര്‍ടിസിയില്‍ ശമ്പളം പണം ആയി തന്നെ കൊടുക്കണം, കൂപ്പൺ വിതരണം വേണ്ടെന്ന് ഹൈക്കോടതി
ഇനി രാഷ്ട്രീയ അഭിമുഖങ്ങള്‍ നൽകില്ല. തനിക്ക് വേണ്ടത് തനിക്ക് നിയന്ത്രണമുള്ള പ്രസംഗങ്ങളിലും ലേഖനങ്ങളിലും പറഞ്ഞു കൊള്ളാംമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം