ക്യപ്റ്റൻ മില്ലറിന്റെ റിലീസിന് മുൻപേ അരുൺ മാതേശ്വരനോപ്പം അടുത്ത ചിത്രം പ്രഖ്യാപിച്ച് ധനുഷ്. ധനുഷിന്റെ പ്രൊഡക്ഷൻ ഹൗസായ വണ്ടർബാർ ഫിലിംസാണ് ചിത്രത്തിന്റെ നിർമാണം. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.ക്യാപ്റ്റൻ മില്ലറിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
വേലയില്ലാ പട്ടധാരി, നാനും റൗഡി താൻ, വട ചെന്നൈ എന്നീ ചിത്രങ്ങൾ നിർമിച്ച വണ്ടർബാർ, 2018ൽ പുറത്തിറങ്ങിയ മാരി 2ന് ശേഷം നിർമാണ രംഗത്തേക്ക് തിരിച്ച് വരുന്ന ചിത്രം കൂടിയാണിത്.
Also Read;നിയമസഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ചു; ജി.ആര്‍ അനിലിനെതിരെ അവകാശലംഘനത്തിന് നോട്ടീസ്
1930 കളിലെയും 40 കളിലെയും മദ്രാസ് പ്രസിഡൻസി പശ്ചാത്തലമാക്കിയുള്ള ആക്ഷൻ അഡ്വഞ്ചർ ചിത്രത്തിൽ പ്രിയങ്ക മോഹൻ, ശിവ രാജ്കുമാർ, സുന്ദീപ് കിഷൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം ഡിസംബർ 15ന് റിലീസ് ചെയ്യാനാണ് പദ്ധതി. റോക്കി, സാനി കായിദം എന്നീ ചിത്രങ്ങൾക്ക് പിന്നാലെ ധനുഷിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലർ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം