പഠാന് ശേഷം ഉത്തരേന്ത്യന്‍ തിയറ്ററുകളെ സജീവമാക്കുന്ന ഒരു ചിത്രം സണ്ണി ഡിയോളിനെ നായകനാക്കി അനില്‍ ശര്‍മ്മ സംവിധാനം നിര്‍വ്വഹിച്ച ഗദര്‍ 2 ആണ് . 2001 ല്‍ പുറത്തിറങ്ങിയ ഗദര്‍: ഏക് പ്രേം കഥയുടെ സീക്വല്‍ ആയ ചിത്രം ഓഗസ്റ്റ് 11 വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. ഉത്തരേന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയ ചിത്രമായ ഗദറിന്‍റെ സീക്വല്‍ എന്നത് ബോളിവുഡിന് റിലീസിന് മുന്‍പേ പ്രതീക്ഷയേകിയ ഒന്നായിരുന്നു.
എന്നാല്‍ ഇത്തരത്തിലൊരു വിജയം നിര്‍മ്മാതാക്കളായ സീ സ്റ്റുഡിയോസ് പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.ആദ്യദിനങ്ങളില്‍ തന്നെ മികച്ച പോസിറ്റീവ് അഭിപ്രായങ്ങള്‍ ലഭിച്ച ചിത്രം റിലീസ് ദിനത്തില്‍ 40.10 കോടിയും ശനിയാഴ്ച 43.08 കോടിയുമായിരുന്നു നേടിയത്. ആദ്യ വാരത്തില്‍ ആകെ 284.63 കോടിയും ചിത്രം നേടി. ഉത്തരേന്ത്യന്‍ സിംഗിള്‍ സ്ക്രീനുകള്‍ സമീപകാലത്ത് നിറച്ച ഒരേയൊരു ചിത്രം ഷാരൂഖ് ഖാന്‍റെ പഠാന്‍ ആയിരുന്നു. പഠാന് ശേഷം മറ്റൊരു ചിത്രം അത് സാധിച്ചതിന്‍റെ ആഹ്ളാദത്തിലാണ് ബോളിവുഡ് ഇന്‍ഡസ്ട്രി. അതേസമയം രണ്ടാം വാരാന്ത്യ കളക്ഷനില്‍ റെക്കോര്‍ഡും സൃഷ്ടിച്ചിരിക്കുകയാണ് ചിത്രം.
Alsp Read;ഓണക്കാലത്തെ അനധികൃത ലഹരിക്കച്ചവടം തടയാന്‍ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവുമായി എക്സൈസ്
രണ്ടാമത്തെ വെള്ളി, ശനി, ഞായര്‍ ദിനങ്ങളിലായി ചിത്രം ആകെ നേടിയിരിക്കുന്നത് 90.47 കോടിയാണ്. ഹിന്ദി സിനിമയിലെ എക്കാലത്തെയും വലിയ കണക്കാണ് ഇത്. പഠാന്‍ 63.50 കോടിയും ബാഹുബലി 2, 80.75 കോടിയും കെജിഎഫ് 2, 52.49 കോടിയും ദംഗല്‍ 73.70 കോടിയും സഞ്ജു 62.97 കോടിയുമായിരുന്നു രണ്ടാം വാരാന്ത്യത്തില്‍ നേടിയിരുന്നത്. അതേസമയം കളക്ഷനില്‍ ചിത്രം ഇനിയും ഏറെ മുന്നോട്ട് പോകുമെന്ന് ഉറപ്പാണ്. നിര്‍മ്മാതാക്കളായ സീ സ്റ്റുഡിയോസ് എല്ലാ ദിവസവും ചിത്രത്തിന്‍റെ ഒഫിഷ്യല്‍ കളക്ഷന്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം