ബംഗളൂരു: വ്യാജ പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് മറ്റുള്ളവരെ കബളിപ്പിക്കാന്‍ ശ്രമിച്ച മലയാളി വിദ്യാര്‍ത്ഥിയെ കര്‍ണാടക പൊലീസ് പിടികൂടി. കേരളത്തില്‍ നിന്നുള്ള നഴ്‌സിങ് വിദ്യാര്‍ത്ഥിയായ ബെനഡിക്ട് സാബു എന്ന 25 കാരനെ അറസ്റ്റുചെയ്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മംഗളൂരുവിലെ ഒരു കോളേജില്‍ നഴ്സിങ് കോഴ്സിന് പഠിക്കുകയായിരുന്നു ഇയാള്‍.
read more പൊലീസ് റിപ്പോര്‍ട്ട് അംഗീകരിക്കും, സര്‍ക്കാര്‍ ഹര്‍ഷിനക്കൊപ്പമാണ്; ആരോഗ്യമന്ത്രി വീണ ജോര്‍ജ്
‘റോ’ ഓഫീസര്‍, കൃഷി-കര്‍ഷക ക്ഷേമ വകുപ്പ് ജീവനക്കാരന്‍ എന്നിങ്ങനെ 380 വ്യാജ ഐഡി കാര്‍ഡുകള്‍ യുവാവില്‍ നിന്നും പിടിച്ചെടുത്തു.
പൊലീസ് യൂണിഫോം, ഷൂസ്, ലോഗോ, മെഡല്‍, ബെല്‍റ്റ്, തൊപ്പി, ലാപ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍ എന്നിവ പ്രതിയില്‍ നിന്ന് കണ്ടെടുത്തതായി മംഗളൂരു പൊലീസ് കമ്മീഷണര്‍ കുല്‍ദീപ് കുമാര്‍ ജെയിന്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം