ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് മോഹൻലാൽ ചിത്രങ്ങളാണ് ബറോസും മലൈക്കോട്ടൈ വാലിബനും.ഡിസംബർ 21 നാണ് റിലീസ്. എന്നാൽ ഏത് ചിത്രമാണ് എത്തുക എന്ന കാര്യത്തിലാണ് കൺഫ്യൂഷൻ.ബാറോസ് ഈ വർഷം അവസാനമെത്തുമെന്നും വാലിബൻ അടുത്ത വർഷമേ ഉണ്ടാകൂ എന്നാണ് മോഹൻലാൽ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ തീയേറ്റർ ഉടമകൾക്ക് ലഭിച്ചിരിക്കുന്ന നിർദേശം അനുസരിച്ച് ഡിസംബർ 21 വാലിബന് വേണ്ടിയാണ് ലോക്ക് ചെയ്തിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം വരാതെ ഇക്കാര്യത്തിൽ വ്യക്തതിയില്ലെന്നതാണ് വസ്തുത.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ഇതുവരെ പൂർത്തിയായിട്ടില്ല. അതുകൊണ്ട് തന്നെ സിനിമ ഈ വർഷം തീയേറ്ററിൽ എത്താനുള്ള സാധ്യതതകൾ കുറവാണ്. ത്രിഡിയിലൊരുക്കുന്ന ചിത്രം വേനലവധി ആരംഭിക്കുന്ന ഏപ്രിലിൽ എത്തുമെന്നും സൂചനകളുണ്ട്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണം ജൂണിൽ പൂർത്തിയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്. ഡിസംബറിലേക്ക് സിനിമ റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
Also read;തുമ്പയിൽ നാഗാലാന്‍റ് സ്വദേശിയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി പിടിയില്‍
ഈ വർഷം ഇതുവരെ ഷാജി കൈലാസിന്റെ എലോൺ മാത്രമാണ് മലയാളത്തിൽ നിന്ന് മോഹൻലാൽ ചിത്രമായി തീയേറ്ററുകളിലെത്തിയത്. വാലിബനും ബാറോസിനും പുറമെ ജീത്തു ജോസഫിന്റെ നേര് , റാം എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന രണ്ട് ചിത്രങ്ങൾ. നേരും ക്രിസ്മസ് റിലീസായി എത്തുമെന്ന സൂചനകളുമുണ്ട്.വാലിബനും ബറോസും റിലീസ് ചെയ്യാനാകാത്ത സാഹചര്യമുണ്ടായാൽ ഒരുപക്ഷേ ക്രിസ്മസ് റിലീസായി എത്തുന്ന ഏക മോഹൻലാൽ ചിത്രം നേര് ആകാനും സാധ്യതയുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം