കൊച്ചി: സെൽഫി എടുക്കുന്നതിനിടെ പ്രായമായ സ്ത്രീയിൽ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് ദുൽഖർ സൽമാൻ കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു. ഒരിക്കൽ പ്രായമായ ഒരു സ്ത്രീ തന്റെ പിൻഭാഗത്ത് പിടിച്ചുവെന്നായിരുന്നു ദുൽഖർ പറഞ്ഞത്.
read more രണ്ടാം ട്വന്റി 20യിലും തകര്‍പ്പന്‍ വിജയം; അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് പരമ്പര
തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച ദുൽഖറിനെ പരിഹസിച്ച് ഒരു വിഭാഗം ആളുകൾ. ദുൽഖറിന്റെ പുതിയ സിനിമയായ ‘കൊത്ത’യ്ക്ക് വേണ്ടിയുള്ള പ്രൊമോഷനാണിതെന്നും പേര് കിട്ടാൻ വേണ്ടിയാണ് ദുൽഖർ ഇത്തരം കാര്യങ്ങളൊക്കെ പറയുന്നതെന്നുമാണ് ഒരു വിഭാഗം ആളുകൾ ചൂണ്ടിക്കാട്ടുന്നത്. ഇത്തരക്കാരെ വിമർശിക്കുകയാണ് സോഷ്യൽ മീഡിയ.
ദുൽഖറിനെ പിന്തുണച്ചുകൊണ്ടുള്ള ഒരു പോസ്റ്റ്;
ആണുങ്ങൾക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമം എത്രത്തോളം നോർമൽ ആയിട്ടാണ് ആളുകൾ കാണുന്നത് എന്ന് ഈ വാർത്തയുടെ പ്രാധാന്യവും അതിന് താഴെ വരുന്ന കമന്റുകളും കണ്ടാൽ മനസ്സിലാവും. ഈ ഇന്റർവ്യൂവിൽ ദുൽഖർ കൃത്യമായി പറയുന്നുണ്ട് അയാൾക്ക് ആ സംഭവം എത്രത്തോളം ഫിസിക്കലി ഹർട്ട് ആയിട്ടുണ്ടായിരുന്നു എന്ന്. പ്രിവിലേജ് ഉള്ള ദുൽഖറിനെ പോലെയുള്ള ഒരാൾ ഇങ്ങനെ ഒരനുഭവം തുറന്ന് പറഞ്ഞിട്ടും അതിനേ തമാശവൽക്കരിച്ചും അങ്ങേയറ്റം സെക്സിയെസ്റ്റ് ആയിട്ടുള്ള കമന്റ്സും ഇടുന്ന അതേ ആണുങ്ങൾ തന്നെയാണ് നാളെ ഇതേപോലെ ഏതേലും നടിയോ പെൺകുട്ടിയോ അവർക്ക് നേരെ ഉണ്ടായ അക്രമത്തെ പറ്റി പറയുമ്പോൾ ഐക്യദാർഢ്യവും ഹാഷ് ടാഗും മെഴുകുതിരിയുമായി വരുന്നത് എന്നതാണ് ഐറണി. വിക്ടിമിന്റെ ജൻഡർ നോക്കി മാത്രം സപ്പോർട്ട് ചെയ്യുന്നവരെ നമ്പാതെ.
ലൈംഗികാതിക്രമം ആണിനായാലും പെണ്ണിനായാലും മോശം കാര്യമാണെന്നും. അതിൽ ചിരിക്കാൻ എന്തിരിക്കുന്നുവെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു. ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന കൂറകൾക്ക് ഇതൊന്നും മനസ്സിലാവില്ല എന്നാണ് ഇവരുടെ അഭിപ്രായം. ഞരമ്പ് രോഗികൾക്ക് ഇതൊക്കെ എങ്ങനെ മനസിലാകാനാണ്. ആണായാലും പെണ്ണായാലും അനുവാദമില്ലാതെ കടന്ന് പിടിക്കുന്നതും ചുംബിക്കുന്നതും ഒക്കെ തെറ്റ് തന്നെയാണ്. അത് അസ്വസ്ഥപ്പെടുത്തും. സ്ത്രീകൾക്ക് മാത്രമായി ഒന്നും നഷ്ടപ്പെടുന്നില്ല. ഒരുപാട് ആൺകുട്ടികൾ പ്രകൃതി വിരുദ്ധ പീഡനത്തിനും മറ്റ് ലൈംഗിക അതിക്രമങ്ങൾക്കും ഇരയാകുന്നുണ്ട്. പലപ്പോഴും ഒരാളുടെ മോശം വർത്തമാനം പോലും ആലോസരപ്പെടുത്തുമെന്നും ദുൽഖറിനെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് ദുൽഖർ പറഞ്ഞത്;
‘അത് തീർത്തും വിചിത്രമായിരുന്നു. അവർ പിടിച്ചു ഞെരിച്ചു, എനിക്ക് വേദനിച്ചു. അത് എന്ത് തരം പിടിയാണെന്ന് എനിക്ക് അറിയില്ല, എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. അവർക്ക് നല്ല പ്രായമുണ്ടായിരുന്നു. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ല, ഞാൻ സ്റ്റേജിൽ നിൽക്കുകയായിരുന്നു. ഒരുപാട് പേർ ഉണ്ടായിരുന്നു, ‘ആന്റി ഇവിടെ വന്ന് നിൽക്കൂ’ എന്ന മട്ടിൽ ഞാൻ പിടിച്ചു നിർത്തിയതായിരുന്നു അടുത്ത്. അവർ എന്റെ ചന്തിക്ക് പിടിച്ചു’.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം