സൂപ്പർ സ്റ്റാറ്റസ് രജനികാന്തിന്റെ പുതിയ ചിത്രമായ ‘ ജയിലർ ‘ പത്തു ദിവസം പിന്നിടുമ്പോൾ ആഗോളതലത്തിൽ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് കളക്റ്റ് ചെയ്തത് 500 കോടിയാണ്. ഇന്ത്യയിൽ നിന്ന് മാത്രം 245.9 കോടി രൂപയോളം കളക്റ്റ് ചെയ്തു.
ഏഴ് ദിവസം കൊണ്ട് 500 കോടി ക്ലബ്ബിൽ പ്രവേശിച്ച രജനികാന്ത് – അക്ഷയ് കുമാർ ചിത്രമായ 2.0 യ്ക്ക് ശേഷം അതിവേഗം 500 കോടി കടക്കുന്ന രണ്ടാമത്തെ ചിത്രമെന്ന വിശേഷണവും ജയിലറിന് സ്വന്തം.
Also Read;താനൂര്‍ ബോട്ടപകടം; മാരിടൈം ബോർഡ് സി.ഇ.ഒയെ ചുമതലയിൽ നിന്ന് മാറ്റി
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത സിനിമയിൽ മോഹൻലാലും, ശിവ രാജ്‌കുമാറും രജനികാന്തിനൊപ്പം അഥിതി വേഷത്തിൽ എത്തുന്നുണ്ട്. സൺ പിക്ചെഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ‘ ജയിലർ ‘ നിർമ്മിച്ചത്. ചിത്രത്തിൽ തമന്ന അഭിനയിച്ച കാവാലയ്യ എന്ന ഗാനവും ഏറെ വൈറലായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം