ഡല്‍ഹി: മണിപ്പൂര്‍ വിഷയത്തിലെ കേസുകള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ബലാത്സംഗം ചെയ്യുകയും ശേഷം നഗനകളാക്കി അപമാനിയ്ക്കുകയും ചെയ്ത യുവതികളുടെ ഹര്‍ജ്ജിയും സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ആഗസ്റ്റ് 7 ന് മണിപ്പൂരിലെ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണ നടപടികള്‍ സ്വീകരിക്കാനും രണ്ട് സമിതികളെ സുപ്രിംകോടതി നിയോഗിച്ചിരുന്നു. അതിന് ശേഷമുള്ള സാഹചര്യങ്ങളാകും ഇന്ന് സുപ്രിം കോടതി വിലയിരുത്തുക.
മുന്‍ ഹൈക്കോടതി ജഡ്ജി ഗീതാ മിത്തല്‍ അധ്യക്ഷനായ മൂന്നംഗ ജഡ്ജിമാരുടെ സമിതിയും ദത്താറായ പഡ്സല്‍ഗികര്‍. ഐപിഎസിന്റെ നേത്യത്വത്തിലുള്ള അന്വേഷണ മേല്‍നോട്ട സമിതിയും ഇതിനകം പ്രപര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകുന്നു വെന്നും, എല്ലാ പരാതികളിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു എന്നും സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രിംകോടതിയെ അറിയിക്കും.
Also read : അപകീർത്തിക്കേസ് റദ്ദാക്കാൻ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് കോടതി ഇന്ന് പരിഗണിക്കും
സി.ബി.ഐ അന്വേഷണ സംഘം 54 അംഗങ്ങളെ ഉള്‍പ്പെടുത്തി വികസിപ്പിച്ച വിവരം കേന്ദ്രസര്‍ക്കാരും ഇന്ന് സുപ്രിം കോടതിയില്‍ വ്യക്തമാക്കും. അതേസമയം നീതി ലഭ്യമാകുന്നത് വൈകുകയാണെന്ന് പരാതി കുക്കി വിഭാഗവും കോടതിയെ അറിയിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് 24 ഇനി കേസ് പരിഗണിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം