കോഴിക്കോട്: ടിടിഇക്കു നേരെ വീണ്ടും ട്രെയിനിൽ ആക്രമണം. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരനാണ് ടിടിഇയെ ആക്രമിച്ചത്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത ആളാണ് ആക്രമിച്ചത്. പുലർച്ചെ 3.30നു ട്രെയിൻ വടകര പിന്നിട്ടപ്പോളാണ് ആക്രമണം ഉണ്ടായത്.
പരിക്കേറ്റ ടിടിഇ ഋഷി ശശീന്ദ്രനാഥ് ഷൊർണൂർ റെയിൽവേ ഹോസ്പിറ്റലിൽ ചികിത്സ തേടി. മദ്യ ലഹരിയിൽ ആയിരുന്ന അക്രമി കത്തി വീശിയതായി ആര് പി എഫ് സംഘം പറയുന്നു. പ്രതി ബിജുകുമാർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിലാണ്.
read more ലൂണയ്ക്ക് സാങ്കേതിക തകരാർ; റഷ്യൻ ചാന്ദ്രദൗത്യം പ്രതിസന്ധിയിൽ
ഇന്നലെയും ടിടിഇക്ക് നേരെ ട്രെയിനിൽ ആക്രമണമുണ്ടായി. വനിതാ ടിടിഇയെ യാത്രക്കാരൻ മർദ്ദിക്കുകയായിരുന്നു. വനിതാ ടിടിഇയെ മർദ്ദിച്ച യാത്രക്കാരനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മംഗളുരു -ചെന്നൈ എക്സ്പ്രസിലാണ് സംഭവം.
ടി ടി ഇ രജിതയ്ക്കാണ് മർദ്ദനമേറ്റത്. പ്രതി വടകര സ്വദേശി റൈരുവിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. മംഗളുരു – ചെന്നൈ എക്സ്പ്രസിൽ യാത്രക്കാരനായിരുന്നു റൈരു. ഇയാൾ ജനറൽ ടിക്കറ്റെടുത്ത് സ്ലീപ്പർ കോച്ചിൽ കയറുകയായിരുന്നു. ഇത് ചോദ്യം ചെയ്യുകയായിരുന്നു ടിടിഇ. തുടർന്ന് ഇയാൾ ടിടിഇയെ മർദ്ദിക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് റെയിൽവേ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം