വെള്ളം ശരീരത്തിന് എത്രത്തോളം ആവശ്യമാണെന്ന കാര്യം നമുക്കറിയാം. ശരീരത്തില്‍ വെള്ളം കുറയുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. ശരീരത്തിൽ നിന്നും അമിതമായി ജലം വിയർപ്പിലൂടെ നഷ്ടപ്പെടുന്നത് കാരണമാണ് നിർജ്ജലീകരണം ഉണ്ടാകുന്നത്.വേനൽക്കാലത്ത് ഇതുണ്ടാവാനുള്ള സാധ്യത കൂടുതൽ ആണ്.
Read also..കാലാവസ്ഥ ചതിക്കാം ഡ്രൈവിങ്ങിൽ വേണം, കരുതൽ
നിര്‍ജ്ജലീകരണം പല അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെങ്കിലും ഏറ്റവും ആദ്യം ബാധിക്കുന്നത് മൂത്രസഞ്ചാരത്തെയും വൃക്കകളെയുമാണ്. മൂത്രത്തിന്റെ അളവ് കുറയുന്നത് മൂത്രത്തില്‍ അണുബാധ ഉണ്ടാകുന്നതിനുള്ള സാധ്യത പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. തലച്ചോറിന്റെയും പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കാന്‍ ഇതുകാരണമാകും. ധാരാളം വെള്ളം കുടിക്കുക മാത്രമേയുള്ളൂ ഇതിന് പോംവഴി. ഒരു ദിവസം കുറഞ്ഞത് രണ്ടര – മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കണം.
നിര്‍ജ്ജലീകരണത്തിന്‍റെ ലക്ഷണങ്ങള്‍ …
1. നിങ്ങളില്‍ നിര്‍ജ്ജലീകരണം പിടിപെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ ചര്‍മ്മം നോക്കിയാല്‍ മതി. വരണ്ടതും പൊട്ടുന്നതും മങ്ങിയതുമാണ് ചര്‍മ്മം എങ്കില്‍ നിങ്ങള്‍ക്ക് നിര്‍ജ്ജലീകരണം പിടിപെട്ടിട്ടുണ്ടെന്ന് മനസിലാക്കാം. വരണ്ട ചര്‍മ്മവും നിര്‍ജ്ജലീകരണം പിടിപെട്ടവരുടെ ചര്‍മ്മവും രണ്ട് രീതിയിലാണ് കൈകാര്യം ചെയ്യേണ്ടത്. വരണ്ട ചര്‍മ്മം രോഗാവസ്ഥയെയല്ല സൂചിപ്പിക്കുന്നത്.
2. അമിതമായ ദാഹമാണ് നിര്‍ജ്ജലീകരണത്തിന്‍റെ മറ്റൊരു പ്രധാന ലക്ഷണം.
3. വായും ചുണ്ടും ഉണങ്ങുക, തൊണ്ട വറ്റി വരളുക തുടങ്ങിയവയും ഉണ്ടാകാം.
4. തലവദേന, തലക്കറക്കം
5. മസിലുകള്‍ കോച്ചി പിടിക്കുക
. ശരീര വേദന, ക്ഷീണം
7. മൂത്രം കുറച്ച് ഒഴിക്കുക
8. വിശപ്പ് അനുഭവപ്പെടാതിരിക്കുക
9. ആശയക്കുഴപ്പം അനുഭവപ്പെടുക, ഓര്‍മ്മക്കുറവ് തുടങ്ങിയവയും ലക്ഷണമാകാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം