ഡൽഹി: സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത ഡൽഹി വനിതാ ശിശുവികസന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെതിരെ കേസ്. തന്റെ സുഹൃത്തിന്റെ 14 വയസ്സുള്ള മകളെ മാസങ്ങളോളം ബലാത്സംഗം ചെയ്ത സംഭവത്തിലാണ് ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നിരവധി വകുപ്പുകൾ പ്രകാരവും പോക്‌സോ നിയമപ്രകാരവുമാണ് ഡൽഹി പോലീസ് ഇയാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവെച്ച ഉദ്യോഗസ്ഥന്റെ ഭാര്യയും കേസിൽ പ്രതിയാണ്. പെൺകുട്ടി പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. 2020-ൽ കുട്ടിയുടെ പിതാവ് മരണപ്പെട്ടിരുന്നു. ഇതോടെ, പ്രതി കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു. തന്റെ സുഹൃത്തിന്റെ മകളെ താൻ നോക്കുമെന്ന് പറഞ്ഞായിരുന്നു കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. 2020 നും 2021 നും ഇടയിൽ നിരവധി തവണ ഇയാൾ അവളെ ബലാത്സംഗം ചെയ്തു.
read more ലൂണയ്ക്ക് സാങ്കേതിക തകരാർ; റഷ്യൻ ചാന്ദ്രദൗത്യം പ്രതിസന്ധിയിൽ
കൗമാരക്കാരി ഗർഭിണിയായപ്പോൾ പ്രതി ഇക്കാര്യം തന്റെ ഭാര്യയോട് തുറന്നുപറഞ്ഞു. ഉദ്യോഗസ്ഥന്റെ ഭാര്യ മകനോട് ഗർഭം അലസിപ്പിക്കാനുള്ള മരുന്ന് വാങ്ങാൻ ആവശ്യപ്പെട്ടെന്നും ഗർഭം വീട്ടിൽ വെച്ച് തന്നെ അലസിപ്പിച്ചെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. പെൺകുട്ടി ഇപ്പോൾ ചികിത്സയിലാണ്. ഉന്നത ഉദ്യോഗസ്ഥനെതിരെയുള്ള ഗുരുതരമായ ആരോപണങ്ങളിൽ ഡൽഹി പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം