കുന്നംകുളം: കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനത്തിനിടെ സംഘർഷം. കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനത്തിനിടയിലേക്ക് ബൈക്കോടിച്ചു കയറ്റിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കുന്നംകുളത്താണ് സംഭവം.
കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം ഗുരുവായൂർ റോഡിൽ എത്തിയപ്പോഴാണ് പ്രകടനത്തിനിടയിലേക്ക് യുവാക്കൾ ബൈക്കോടിച്ചു കയറ്റിയത്. ഇതോടെ പ്രകോപിതരായ കോൺഗ്രസ് പ്രവർത്തകരും യുവാക്കളും തമ്മിൽ നടുറോഡിൽ സംഘർഷമുണ്ടാകുകയായിരുന്നു.
read more ലൂണയ്ക്ക് സാങ്കേതിക തകരാർ; റഷ്യൻ ചാന്ദ്രദൗത്യം പ്രതിസന്ധിയിൽ
തുടർന്ന് പോലീസ് സംഭവ സ്ഥലത്തെത്തി. കുന്നംകുളം സബ് ഇൻസ്‌പെക്ടർ മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം