തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടുത്ത സാന്പത്തിക പ്രതിസന്ധി മൂലം ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി ധനവകുപ്പ്. അഞ്ചു ലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകൾ ധനവകുപ്പിന്റെ അനുമതിയോടെ മാത്രമേ പാസാക്കാൻ പാടുള്ളു എന്നു കർശന നിർദേശം നൽകി. നേരത്തെ 10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്കായിരുന്നു അനുമതി വേണ്ടിയിരുന്നത്. ഓണചെലവിന് പണം ഉറപ്പാക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ശമ്പളം, പെൻഷൻ മരുന്നുകൾ വാങ്ങൽ തുടങ്ങി അടിയന്തരവും പ്രധാനപ്പെട്ടതുമായ ചുരുക്കം ചെലവുകൾ ഒഴികെ എല്ലാ ബില്ലുകൾക്കും നിയന്ത്രണം ബാധമാകും. നിയന്ത്രണം ലംഘിച്ച് ബിൽ പാസാക്കിയാൽ കർശന നടപടിയെടുക്കുമെന്ന് ട്രഷറിക്ക് ധനവകുപ്പ് മുന്നറിയിപ്പു നൽകി. ഓണത്തോടനുബന്ധിച്ച് ഒരു മാസം മുമ്പ് തന്നെ ട്രഷറി നിയന്ത്രണമേർപ്പെടുത്തിയിരുന്നു.
നേരത്തെ മുൻകൂർ അനുമതി വേണ്ടിയിരുന്നത് ഒരു കോടിക്കു മുകളിലുള്ള ബില്ലുകൾ പാസാക്കുന്നതിനായിരുന്നു. അതു പിന്നീട് 25 ലക്ഷവും വീണ്ടും 10 ലക്ഷവുമായി കുറയ്ക്കുകയായിരുന്നു. സാന്പത്തിക പ്രതിസന്ധിയെ തുടർന്നായിരുന്നു ഇത്.
ഓണക്കാലം മറികടക്കാൻ 19,000 കോടിയോളം രൂപ കണ്ടെത്തേണ്ടി വരുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഓണത്തോടനുബന്ധിച്ച ചെലവുകൾ മാത്രം തൽക്കാലം നടത്താനാണു തീരുമാനം. മറ്റു ചെലവുകളെല്ലാം മാറ്റി വയ്ക്കും. ഈ സാഹചര്യത്തിലാണ് പെൻഷൻ, ശന്പളം തുടങ്ങിയ പതിവു ചെലവുകളും ചുരുക്കം ചില അടിയന്തര ചെലവുകളുമൊഴികെ അഞ്ചു ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾ പാസാക്കാൻ മുൻകൂർ അനുമതി വേണമെന്നു ട്രഷറികൾക്കു നിർദേശം നൽകിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം