ന്യൂഡല്‍ഹി: തക്കാളിക്ക് സമാനമായി ഉള്ളി വിലയും വര്‍ധിച്ചുവരുന്നതിനാല്‍ കയറ്റുമതിയില്‍ 40 ശതമാനം നികുതി ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഡിസംബര്‍ 31 വരെയുള്ള ഉള്ളിയുടെ കയറ്റുമതിയിലാണ് 40 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായി ഉള്ളി വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ധനമന്ത്രാലയം അടിയന്തര നടപടി സ്വീകരിച്ചത്.
ഓഗസ്റ്റ് 11 മുതല്‍ കരുതല്‍ശേഖരത്തില്‍ നിന്നാണ് സര്‍ക്കാര്‍ ഉള്ളി വിതരണത്തിന് നല്‍കി തുടങ്ങിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
2023-24 കാലയളവില്‍ 3 ലക്ഷം ടണ്‍ ഉള്ളി ബഫര്‍ സ്റ്റോക്കായി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 2022-23ല്‍ സര്‍ക്കാര്‍ 2.51 ലക്ഷം ടണ്‍ ഉള്ളി ബഫര്‍ സ്റ്റോക്കായി നിലനിര്‍ത്തി.
ദേശീയതലത്തിലെ ശരാശരിയേക്കാള്‍ ഉയര്‍ന്ന വിലനിലവാരമുള്ള സംസ്ഥാനങ്ങളിലും മേഖലകളിലും പ്രധാന കമ്പോളങ്ങളിലൂടെ കരുതല്‍ശേഖരത്തില്‍ നിന്ന് ഉള്ളി വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി കേന്ദ്ര ഭക്ഷ്യവകുപ്പ് വ്യക്തമാക്കി. ഓണ്‍ലൈന്‍ ലേലത്തിലൂടെയോ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയോ വിതരണം സാധ്യമാക്കാനാണ് തീരുമാനം. സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാണ് കരുതല്‍ശേഖരത്തിന്റെ വിതരണം സാധ്യമാക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളിലും ഈ ഏജന്‍സികള്‍ വഴി വിതരണം നടത്തും.
ഇന്ത്യയുടെ ഉള്ളിയുത്പാദനത്തിന്റെ 65 ശതമാനവും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്തെ റാബി വിളവെടുപ്പിലാണ് ലഭിക്കുന്നത്. സാധാരണയായി ഒക്ടോബര്‍-നവംബറിലെ ഖാരിഫ് വിളവെടുപ്പ് വരെ രാജ്യത്തെ ഉപഭോക്തൃആവശ്യം പരിഹരിക്കാന്‍ ഇത് ധാരാളമാണ്.
2022-23 കാലയളവില്‍ 2.51 ലക്ഷം ടണ്ണാണ് സര്‍ക്കാര്‍ കരുതല്‍ശേഖരമായി സൂക്ഷിച്ചത്. വിളവുത്പാദനവും വിതരണവും കുറയുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അടിയന്തരസാഹചര്യം നേരിടുന്നതിനാണ് കരുതല്‍ശേഖരം സൂക്ഷിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള സുപ്രധാന ഉപാധി കൂടിയാണിത്. 2023-24 കാലയളവില്‍ മൂന്ന് ലക്ഷം ടണ്‍ ഉള്ളി ശേഖരിക്കാനാണ് സര്‍ക്കാര്‍ പദ്ധതി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം