ഈന്തപ്പഴ കട്‌ലറ്റ് തയ്യാറാക്കിയാലോ ? വെറും പത്ത് മിനുട്ടിനുള്ളില്‍ തയ്യാറാക്കാം നല്ല കിടിലന്‍ ഈന്തപ്പഴ കട്‌ലറ്റ്
ചേരുവകള്‍
ഈന്തപ്പഴം നന്നായി ഉടച്ചത് -ഒരു കപ്പ്
തേങ്ങ ചിരവിയത് – ഒരു കപ്പ്
കശുവണ്ടി നുറുക്കിയത് -50 ഗ്രാം
റെസ്‌ക്ക് പൊടി -അര കപ്പ്
മുട്ടയുടെ വെള്ള -രണ്ട് മുട്ടയുടെ
എണ്ണ വറുക്കാന്‍ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഈന്തപ്പഴം നന്നായി ഉടച്ചതും തേങ്ങ ചിരവിയതും കശുവണ്ടി നുറുക്കിയതും നന്നായി കുഴയ്ക്കുക.
അതിനുശേഷം കട്‌ലറ്റായി പരത്തുക.
ഇത് ഓരോന്നും മുട്ടയുടെ വെള്ളയില്‍ മുക്കി റെസ്‌ക്ക് പൊടി പുരട്ടി എണ്ണയില്‍ വറുത്ത് കോരുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം