കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണയ്ക്കും കമ്പനിയായ എക്‌സാലോജിക് സൊലൂഷന്‍സിനുമെതിരേ വീണ്ടും ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയതു കൂടാതെ മുൻ വർഷങ്ങളിൽ 42.48 ലക്ഷം രൂപ വാങ്ങിയതായി രേഖകളുണ്ടെന്ന് മാത്യു കുഴൽനാടൻ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വീണയുടെ കമ്പനിയിൽ നടന്നത് പൊളിറ്റിക്കൽ ഫണ്ടിംഗ് ആണ്. കമ്പനിയുടെ സെക്യൂരിറ്റി ഏജൻസിയായി സിപിഎം മാറി. അതിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസറായി എം.വി.ഗോവിന്ദൻ മാറി. സി പി എമ്മിനോട് സഹതാപം തോന്നുകയാണെന്നും കുഴൽനാടൻ പറഞ്ഞു. താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി കിട്ടാത്തതു കൊണ്ടാണ് വീണ്ടും രംഗത്തു വരുന്നത്. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം ജനം ആഗ്രഹിക്കുന്നുവെന്നും കുഴൽനാടൻ പറഞ്ഞു.
2017, 18, 19 കാലഘട്ടത്തില്‍ 42.48 ലക്ഷം രൂപ സിഎംആര്‍എല്ലില്‍നിന്ന് വാങ്ങിയിട്ടുണ്ട്. ഇതിന് നികുതി ഇനത്തില്‍ എക്‌സാലോജിക് 6.48 ലക്ഷം രൂപ അടച്ചിട്ടുണ്ട്. സിഎംആര്‍എല്‍ ഉടമയുടെ ഭാര്യയുടെ കമ്പനിയില്‍നിന്ന് 39 ലക്ഷം രൂപ കടമായി വാങ്ങിയിട്ടുണ്ടെന്നുള്ളതിനും രേഖകളുണ്ടെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി.
1.72 കോടി രൂപ കൈപ്പറ്റിയതിന്റെ ജി.എസ്.ടി. തുകയായ 31 ലക്ഷത്തോളം രൂപ അടച്ചിട്ടില്ല. പണം വാങ്ങിയത് സേവനത്തിനാണെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാദം. സേവനത്തിനാണെങ്കില്‍ അതിന്റെ ജി.എസ്.ടി. അടച്ച രേഖ പുറത്തുവിടണം. അല്ലെങ്കില്‍ കൈപ്പറ്റിയത് അധികാര സ്ഥാനത്തിരിക്കുന്നവരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുള്ള പൊളിറ്റിക്കല്‍ ഫണ്ടാണെന്ന് തുറന്നു പറയണമെന്നും കുഴല്‍നാടന്‍ വ്യക്തമാക്കി.
വീണാ വിജയൻ തന്റെ പേഴ്‌സണൽ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടാൻ തയ്യാറാവണമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. വിദേശ പണം സ്വീകരിക്കുന്നുണ്ടെങ്കിൽ സർവീസ് എക്‌സ്‌പോർട്ട് അടയ്ക്കണമെന്നാണ് നിയമം, എന്നാൽ ഈ പുറത്തുനിന്ന് കൈപറ്റിയ പണത്തിൽ സർവീസ് എക്‌സ്‌പോർട്ട് അടച്ചിട്ടില്ല എന്നും മാത്യു ആരോപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം