ചെന്നൈ: നീണ്ട 32 വര്‍ഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡിന്‍റെയും കോളിവുഡിന്‍റെയും രജനീകാന്തും അമിതാഭ് ബച്ചനും വീണ്ടും ഒരുമിക്കുന്നു. ജയ് ഭീം സംവിധായകന്‍ ടി.ജെ ജ്ഞാനവേല്‍ ഒരുക്കുന്ന ‘തലൈവര്‍ 170’ എന്ന ചിത്രത്തിലാണ് രജനീകാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഈ വർഷം സെപ്തംബറില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
വില്ലന്‍ വേഷത്തിലായിരിക്കും അമിതാഭ് ബച്ചൻ എത്തുക. വെള്ളിത്തിരയിലെ രണ്ട് ഇതിഹാസങ്ങള്‍ തമ്മിലുള്ള മത്സരിച്ചുള്ള പ്രകടനത്തിനായിരിക്കും പ്രേക്ഷകർക്ക് മുന്നിൽ എത്തുക. മുകുൾ എസ് ആനന്ദ് സംവിധാനം ചെയ്ത ‘ഹം’ എന്ന ചിത്രത്തിലാണ് രജനിയും ബച്ചനും അവസാനമായി ഒരുമിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം