തിരുവനന്തപുരം: ഓണം പിണറായി സർക്കാർ അലങ്കോലമാക്കിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഓണം പിണറായി സർക്കാർ അലങ്കോലമാക്കിയതിന് ധനകാര്യമന്ത്രി, മോദി സർക്കാരിനെ കുറ്റം പറയുകയാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
read more എടപ്പാളിൽ സ്വകാര്യ ബസും ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; കാർ, ബസ് യാത്രികർക്ക് പരുക്ക്
സംസ്ഥാനത്തിന് അർഹമായ സാമ്പത്തിക വിഹിതങ്ങൾ ഉറപ്പാക്കാൻ കേന്ദ്ര ഭരണാധികാരികളെ ഒരുമിച്ചുകാണാനുള്ള പൊതുതീരുമാനത്തിനെതിരെ നിലപാട് സ്വീകരിച്ച യുഡിഎഫ് എംപിമാർ കേരളത്തെ വഞ്ചിച്ചുവെന്നും, കേന്ദ്രം കടം നൽകാൻ തയ്യാറായില്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ ആരോപിച്ചിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു കെ സുരേന്ദ്രൻ.
കെ.എൻ ബാലഗോപാൽ ധനമന്ത്രിയുടെ പട്ടം ഒഴിവാക്കി വേറെ പണിക്കു പോകുന്നതാണ് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു. ‘കേരളത്തിലെ ജനങ്ങളുടെ ഓണം അവതാളത്തിലാക്കിയത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണ്.
ശമ്പളം, പെൻഷൻ എന്നിവ കൊടുക്കാനായിട്ടില്ല. സപ്ലൈക്കോയിൽ സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണ്. സർക്കാരിന് ഓണം ഈ മാസം വരുമെന്ന് അറിയില്ലായിരുന്നോ? സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത കേന്ദ്ര സർക്കാരിന്റെ തലയിൽവച്ച് രക്ഷപ്പെടാനാണ് ഭാവമെങ്കിൽ എല്ലാവരും വിഡ്ഢികളല്ലെന്ന് ഓർമിക്കുന്നത് നന്നായിരിക്കും’, കെ സുരേന്ദ്രൻ.
കേരളത്തിന് ഏറ്റവും അധികം സഹായം നൽകിയത് മോദി സർക്കാർ ആണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടുന്നു. ഐസി ബാലകൃഷ്ണൻ്റെ ചോദ്യത്തിന് ബാലഗോപാൽ നിയമസഭയിൽ നൽകിയ മറുപടിപടിയിൽ യുപിഎ സർക്കാർ 2012-13 വർഷത്തിൽ നൽകിയതിനേക്കാൾ അഞ്ച് മടങ്ങ് ഗ്രാൻഡും നികുതിയും എൻഡിഎ സർക്കാർ 2021-22 കാലത്ത് നൽകിയിട്ടുണ്ടെന്ന് വ്യക്തമായി പറയുന്നുണ്ട്. 2012ൽ 9862.18 കോടിയാണ് ആകെ സംസ്ഥാനത്തിന് കിട്ടിയതെങ്കിൽ 2021ൽ അത് 47,837.21 കോടിയാണ്. യുപിഎ സർക്കാരിന്റെ കാലത്ത് എട്ട് കേന്ദ്ര മന്ത്രിമാരുണ്ടായിട്ടും കേരളം അവഗണിക്കപ്പെട്ടുവെന്നും, മോദിയാണ് കേരളത്തെ ഏറ്റവും കൂടുതൽ സഹായിച്ച പ്രധാനമന്ത്രി എന്നും കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.
പരാതിയുണ്ടെങ്കിൽ കേരളത്തിലെ എല്ലാ എംപിമാരും ചേർന്ന് കേന്ദ്രധനകാര്യ മന്ത്രിയെ കാണാൻ തയ്യാറാവണം. അതിന് ബിജെപി ഐഎൻഡിഐഎ മുന്നണിയെ വെല്ലുവിളിക്കുന്നുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം