ബെംഗളുരു: തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ബലാത്സംഗ കേസ് പ്രതിയെ വെടിവച്ചിട്ട് പൊലീസ്. കര്‍ണാടകയിലെ ബന്നര്‍ഘട്ടയ്ക്ക് സമീപമാണ് സംഭവം. ഞായറാഴ്ചയാണ് 38കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബെഗളുരുവിലെ ഭ്യാതരായണ്‍ ടോട്ടിയിലെ തടാകത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് പേരക്കുട്ടിയോടൊപ്പം നടന്നുപോയ 38കാരിയെ മൂന്നംഗ സംഘം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.
read more : കെസി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിൽ മോഷണം: അന്വേഷണം ഊർജിതമാക്കി പൊലീസ്
കുട്ടിയെ കാണാതെ വന്നതോടെ നടത്തിയ തെരച്ചിലിനിടയിലാണ് 38കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ തെരച്ചിലിന് പൊലീസിനൊപ്പം പ്രതികളും കൂടിയിരുന്നു. കണ്ടെത്തിയ മൃതദേഹം കുറ്റിക്കാട്ടില്‍ നിന്ന് പുറത്തെത്തിക്കാന്‍ സഹായിച്ചത് മൂന്നംഗ സംഘത്തിലെ ഒരാളായിരുന്നു. തെളിവെടുപ്പിനിടെ തോന്നിയ അസ്വഭാവികതയ്ക്ക് പിന്നാലെ ചോദ്യം ചെയ്തതിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്.
വ്യാഴാഴ്ച അറസ്റ്റ് ചെയ്ത ഇവരെ തെളിവെടുപ്പിന് കൊണ്ട് വന്നപ്പോൾ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് പൊലീസ് 25കാരനായ സോമശേഖറെന്ന സോമന് നേരെ വെടിവച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. ഇയാളുടെ ഇടത് കാലിനാണ് വെടിയേറ്റത്. പ്രതിക്കെതിരെ വേറെയും മോഷണ കേസുകള്‍ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ബന്നര്‍ഘട്ട സ്വദേശിയായ ഇയാളും ഹരീഷ് (33), ജയന്ത് (20) എന്നിവരും ചേര്‍ന്ന് ലഹരി ഉപയോഗിച്ചതിന് പിന്നാലെ ശനിയാഴ്ചയാണ് 38കാരിയെ ബലാത്സംഗം ചെയ്ത് കൊന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം