ചെന്നൈ: തമിഴ്‌നാട്ടില്‍ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ചെന്നൈ തിരുവോട്ടിയൂരില്‍ ഉടയാര്‍ എന്നയാളുടെ വീട്ടിലാണ് രാത്രി തീപിടുത്തമുണ്ടായത്.മുത്തശ്ശിയും പേരക്കുട്ടികളായ മൂന്ന് പെണ്‍കുട്ടികളുമാണ് മരിച്ചത്.
Also read : മണിപ്പൂർ : വെടിവയ്പിലും അക്രമത്തിലും 3 കുക്കി യുവാക്കൾ കൊല്ലപ്പെട്ടു
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനി ജീവനക്കാരനാണ് ഉടയാര്‍. കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ട് ആശുപത്രിയിലായതിനെ തുടര്‍ന്ന് പെണ്‍മക്കളെ നോക്കാന്‍ മുത്തശ്ശിയെ വീട്ടില്‍ കൊണ്ടുവന്നത്. കൊതുകിനെ കൊല്ലാന്‍ പ്രവര്‍ത്തിപ്പിച്ച ഇലക്‌ട്രോണിക് ഉപകരണത്തില്‍ നിന്ന് തീ പടര്‍ന്നാണ് ദുരന്തമെന്നാണ് പ്രാഥമിക നിഗമനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം