വാഷിങ്ടൻ : ഇന്ത്യയ്ക്കു കൈമാറുന്നതിനെതിരെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാക്ക് വംശജനായ കനേഡിയൻ ബിസിനസുകാരൻ തഹാവൂർ റാണ സമർപ്പിച്ച ഹർജി യുഎസ് കോടതി തള്ളി. മുംബൈ ആക്രമണത്തിലെ മുഴുവൻ പ്രതികളെയും വിചാരണ ചെയ്യാനുള്ള ഇന്ത്യയുടെ ശ്രമത്തിനു കരുത്തായി ഈ വിധി. ലൊസാഞ്ചലസ് ജയിലിലുള്ള റാണ ജൂണിലാണു ഹർജി സമർപ്പിച്ചത്.
Also read :കാശ്മീരി കുങ്കുമപ്പൂവിന്റെ രുചി ഇനി 60 രാജ്യങ്ങളിൽ കൂടി എത്തും; പുതിയ നീക്കവുമായി സർക്കാർ
2008 നവംബർ 26നു നടന്ന ആക്രമണത്തിന്റെ സൂത്രധാരനായ പാക്ക്–യുഎസ് ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ‍്‍ലിയുമായുള്ള ബന്ധത്തിന്റെ പേരിലുമാണു റാണ വിചാരണ നേരിടുന്നത്. ഇന്ത്യയുടെ ആവശ്യപ്രകാരം റാണയെ കൈമാറാൻ കോടതി വിധിച്ചിരുന്നു. റാണ മേൽക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം