ആധാർ പുതുക്കാൻ അനുബന്ധ രേഖകൾ ഇമെയിൽ / വാട്സാപ് വഴി ആവശ്യപ്പെടാറില്ലെന്ന് ആധാർ അതോറിറ്റി (യുഐഡിഎഐ) വ്യക്തമാക്കി. ആധാർ വെബ്സൈറ്റ് വഴിയോ ആധാർ കേന്ദ്രങ്ങൾ വഴിയോ മാത്രമേ പുതുക്കൽ സൗകര്യമുള്ളൂവെന്നും യുഐഡിഎഐ അറിയിച്ചു.
10 വർഷത്തിലൊരിക്കൽ ആധാറിന്റെ അനുബന്ധ തിരിച്ചറിയൽ രേഖകൾ പുതുക്കണമെന്ന് നിർബന്ധമല്ലെങ്കിലും ഇതിന് യുഐഡിഎഐ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ട്. വിവരശേഖരത്തിന്റെ കൃത്യത കൂട്ടുകയാണു ലക്ഷ്യം. യുഐഡിഎഐ പോർട്ടൽ വഴി രേഖകൾ സൗജന്യമായി പുതുക്കാൻ സെപ്റ്റംബർ 14 വരെയാണു സമയം. അക്ഷയ സെന്ററുകൾ അടക്കമുള്ള കേന്ദ്രങ്ങളിൽ 50 രൂപയാണു നിരക്ക്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം