ശ്രീനഗർ: ലഡാക്കിലെ കാർഗിലിൽ ആക്രിക്കടയിലുണ്ടായ സ്ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടേയും നിലഗുരുതരമാണ്.
വെള്ളിയാഴ്ച വൈകിട്ട് ദ്രാസിലെ കബദി നല്ലയിലായിരുന്നു സംഭവം. ഷെൽ പൊട്ടിത്തെറിച്ചതാണെന്നാണ് വിവരം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

മേഖലയില്‍ പൊലീസ് എത്തി ആളുകളെ ഒഴിപ്പിച്ച് പരിശോധന നടത്തി. ഭീകരാക്രമണമാണോ ആക്രിക്കടയിലെ സ്‌ഫോടന സ്വഭാവമുള്ള ഏതെങ്കിലും വസ്തു പൊട്ടിത്തെറിച്ചതാണോ എന്ന് കൂടുതല്‍ പരിശോധനകളില്‍ നിന്നേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
ഇതിന് മുമ്പ് ഏപ്രിൽ മാസത്തിലും ദ്രാസ് മേഖലയിൽ സ്‌ഫോടനമുണ്ടായിരുന്നു. അന്ന് ഒരു കുഴി ബോംബ് പൊട്ടി രണ്ടുവയസുകാരനുൾപ്പെടെയുള്ളവർ മരിച്ചിരുന്നു. ഇത് കാർഗിൽ യുദ്ധത്തിന് ഉപയോഗിച്ച ബോംബാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















